-
ഉപ്പുതാളി, -തെളി, -തെളിയൻ
- ഒരു ചെറുചെടി, ഉപ്പുവള്ളി
-
തള
- കയറ്
- വൃത്തശാസ്ത്രം
- ഒരാഭരണം (കാലിലിടുന്നത്)
- തളപ്പ്
- വിലങ്ങ്, തളയ്ക്കാനുള്ള ചങ്ങല
-
തളി1
- വെള്ളംകുടഞ്ഞു ശുദ്ധിയാക്കൽ
- അടിച്ചുതളിക്കുന്ന ജോലി, തൂപ്പുജോലി
-
തളി2
- ക്ഷേത്രം, ശിവക്ഷേത്രം
- പുരാതന കേരളത്തിലെ ഒരു ദേശവിഭാഗം
- ഒരു പ്രത്യേകതരം പാട്ടവ്യവസ്ഥയിലുള്ള സ്ഥലം
- വിളക്കു തൂണ്
- പടപ്പാളയം. (പ്ര.) തളിയും സങ്കേതവും = തളിയാതിരിമാരുടെ വാസസ്ഥലവും അധികാരസീമയും
-
തളി3
- "തളിക്കുക" എന്നതിൻറെ ധാതുരൂപം.
-
തള്ള
- ത്രരാശികത്തിലെ ഒന്നാം രാശി
- അമ്മ
- വൃദ്ധ
- വലുത്
- തൂമ്പയുടെയും മറ്റും പിടി. "തള്ളക്കോഴിചവിട്ടിയിട്ടു പിള്ളക്കോഴി ചാവുകയില്ല" (പഴ.)
-
തള്ളി1
- തോണി വെള്ളത്തിലേയ്ക്ക് ഇറക്കാനുള്ള ഉരുളൻ തടി
-
തള്ളി2
- പ്രരിപ്പിക്കുക
- തള്ളിമറുവശത്താക്കുക
- ബലമായി ഞെരുക്കിക്കൊള്ളിക്കുക. തള്ളിക്കയറുക = ഞെരുങ്ങിക്കയറുക, മുൻഭാഗത്തുള്ളതിനെ തള്ളിമാറ്റിക്കൊണ്ടു കയറുക. തള്ളിക്കളയുക = ഉപേക്ഷിക്കുക. തള്ളിപ്പോവുക = 1. അംഗീകാരം ലഭിക്കാതെ പോവുക
- ഇടിഞ്ഞുപോകുക, മറിയുക
- ക്ഷീണിക്കുക. തള്ളിവിടുക = 1. ഉന്തിവിടുക, പറഞ്ഞയയ്ക്കുക, താഴെ വീഴ്ത്തുക
-
തള്ള്
- അവഗണന, നിന്ദ
- അഹങ്കാരം
- ഞെരുക്കം
- ഉന്ത്
-
താളി
- ചിലയിനം സസ്യങ്ങളുടെ ഇല തണ്ട് മുതലായവ ചതച്ചു പിഴിഞ്ഞെടുക്കുന്ന ചാറ്. താളികൂട്ടുക = താളിപിഴിഞ്ഞരിച്ച് ഉപയോഗിക്കുവാൻ തയ്യാറാക്കുക. താളിപിഴിയുക = ദാസ്യവൃത്തിചെയ്യുക. താളിപ്പൊടി = താളിയില ഉണക്കിപ്പൊടിച്ചത്. "അങ്കവും കാണാം താളിയുമൊടിക്കാം, താളിയൊടിക്കാൻ തെങ്ങിൽക്കയറുക" (പഴ.)