-
അരിതാരം, -താലം
- ഒരു അങ്ങാടിമരുന്ന്, താളകം
-
എല്ലാറ്റിലും, -ത്തിലും
- അനുസ്വാരത്തിനു "ത്ത്" ആദേശംവന്ന് എല്ലാത്തിലും എന്നു രൂപം. "ത്ത്" എന്നതിന് "റ്റ്" വന്ന് "എല്ലാറ്റിനും". ഇനി വേറൊരുരീതിയിൽ "അം" എന്നതിന് "അത്ത്" ആദേശവും പിന്നെ "റ്റ്" എന്ന വികാരം വന്ന രൂപം എന്നും പറയാം.
-
തലം
- ഉള്ളങ്കാൽ
- ഉള്ളങ്കൈ
- കുഴി
- മുഴങ്കൈ
- മുറി
- തന്ത്രീവാദ്യങ്ങൾ വായിക്കുമ്പോഴുള്ള ഹസ്തകർമങ്ങളിൽ ഒന്ന് (ഇടതുകൈകൊണ്ട് കമ്പികളെ അമർത്തൽ)
-
തല്ലം
- കുഴി
- കുളം, ചിറ
-
തളം
- വീടിനോടുചേർന്നുള്ള തുറസ്സായ മുറി
- താണസ്ഥലം
- കല്ലുപാകി നിരപ്പാക്കിയ സ്ഥലം
- ഒരു ചികിത്സാരീതി. (പ്ര.) തളം ഇടുക, -വയ്ക്കുക = രോഗചികിത്സയ്ക്കായി തലയിൽ ഔഷധം കെട്ടിനിറുത്തുക, ബുദ്ധിഭ്രമത്തിനു ചികിത്സിക്കുക. തളംകെട്ടുക = ഒഴുകാതെ കെട്ടിനിൽക്കുക
-
താലം1
- തേൻ
- വാളിൻറെ പിടി
- കരിമ്പന
- കുടപ്പന
- കൈമണി
- ഗൃഹം പണിയുന്ന ആളിൻറെ പൊക്കം
-
താലം2
- താളം
- താളംപിടിക്കുന്ന രീതികളിൽ ഒന്ന് (ഇടതുകൈകൊണ്ട് വലതുകൈയിൽ കൊട്ടുന്നത്)
-
താലം3
- തട്ടം
- താലപ്പൊലി
-
താലീം
- ഉപദേശം
- വിദ്യാഭ്യാസം
-
താളം
- സേവപിടിക്കുക
- ഇലത്താളം, കൈമണി
- സംഗീതം, വാദ്യം, നൃത്തം തുടങ്ങിയവയിലെ കാലക്രിയാമാനം
- തലപ്പന്തുകളിയിൽ പന്തടിക്കുന്ന രീതികളിൽ ഒന്ന് (ഇടതുകൈകൊണ്ട് തുടയിൽ അടിക്കുകയും വലതുകൈകൊണ്ട് പന്തടിക്കുകയും ചെയ്യുന്നത്). (പ്ര.) താളംകുണുങ്ങുക = ജോലിയിൽ താമസം വരുത്തുക. താളംചവിട്ടുക = 1. ക്ലേശിക്കുക
- ചൊൽപ്പടിക്കുനടക്കുക