1. അറുതലി, -താലി

    Share screenshot
    1. കെട്ടുതാലിഅറ്റവൾ, വിധവ
  2. താലി1

    Share screenshot
    1. വിവാഹസമയത്ത് വരൻ വധുവിൻറെ കഴുത്തിൽ അണിയിക്കുന്ന പ്രധാന ആഭരണം, മംഗല്യസൂത്രം
    2. ഒരു കണ്ഠാഭരണം, കൂട്ടത്താലി, താലിമാല (അനേകം താലികൾ ഒരുമിച്ചുകോർത്ത് ഉണ്ടാക്കുന്നത്. ഉദാ: നാഗപടത്താലി, പൂത്താലി)
    3. അരത്താലി. (പ്ര.) താലി അറുക = വൈധവ്യം ഉണ്ടാവുക. താലികെട്ട്, താലികെട്ടുകല്യാണം = ചില സമുദായങ്ങളിൽ കൗമാരപ്രായത്തിലുള്ള കന്യകയെ ഒരു ചടങ്ങിനുമാത്രമായി താലികെട്ടിച്ചുനടത്തുന്ന ഒരു കർമം. താലിക്കു കുറ്റംവരുക = ഭർത്താവു മരിക്കുക. താലിക്കു പൊന്നുകൊടുക്കുക = (മുസ്ലിം.) സഹോദരൻറെ വിവാഹത്തിനു താലിയൊരുക്കുന്നതിനുള്ള സ്വർണം സഹോദരി നൽകുക. താലിമാല = 1. താലികോർക്കാനുള്ള മാല, മംഗല്യസൂത്രം
    4. ഒരുതരം കണ്ഠാഭരണം. താലിവയ്ക്കുക = വധുവിൻറെ കഴുത്തിൽ താലി അണിയിക്കുക. താലിവിൽക്കുക = കഠിനദാരിദ്യ്രമുണ്ടാവുക
  3. താലി2

    Share screenshot
    1. താക്കോൽ
    2. കീഴാനെല്ലി
    3. കള്ള്
    4. നിലപ്പന
    5. കുടപ്പന
  4. താലി3

    Share screenshot
    1. ശിവൻ
  5. ദാലി

    Share screenshot
    1. ദേവതാളി
    2. താളിമാതളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക