-
ഉമ്മാക്കി, മാക്കാച്ചി, മാക്കാൻ, ഉമ്മാക്കാൻ
- സങ്കൽപത്തിലുള്ള ഒരു പിശാച്, കുട്ടികളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു പദം
- പേടിപ്പിക്കൽ, ഭീഷണി
-
മക്കന
- മൂടുപടം
-
മഗ്ന
- മജ്ജനം ചെയ്ത, മുഴുകിയ
- ലയിച്ച
-
മാഘൻ
- ഒരു പ്രസിദ്ധസംസ്കൃതകവി. "കാഘം" അഥവാ "ശിശുപാലവധം" എന്ന കാവ്യത്തിൻറെ കർത്താവ്
-
മാകാണി
- പതിനാറിലൊന്ന് (1/16)
-
മാക്കാൻ
- തവള
- കാട്ടുപൂച്ച, കണ്ടൻ
-
മുകന
- മുൻഭാഗം
- മുഖഭാഗം
-
മുക്കണ്ണി
- നാളികേരം
- ശ്രീപാർവതി (മുക്കണ്ണൻറെ സ്ത്രീ)
- ത്രികോണ് (മൂന്നു കണ്ണുള്ളത്) (പ്ര.) മുക്കണ്ണിക്കുക = മൂന്നു കമ്പുവച്ചു ത്രികോണമാക്കുക
-
മുക്കാണി
- കീഴ്കണക്ക്, 3/80 (മൂന്നു കാണി കൂടിയത്)
- നടുക്കു തുളയുള്ള നീണ്ട പലക
-
മുക്കോൺ
- ത്രികോണം (മൂന്നുകോണുള്ളത്)