-
കൻ മറ
- കല്ലുകൊണ്ടുള്ള മറ, ചുമര്, കന്മതിൽ
-
മറ
- വേദം
- രഹസ്യം
- നിഴൽ
- മൂടി, തിര
- കക്കൂസ് (മറപ്പുര)
-
മറി1
- തിര
- ഒരിനം ആട്
- സന്തതി
- ശരത്കാലം
- തവണ
-
മറി2
- "മറിയുക" എന്നതിൻറെ ധാതുരൂപം.
-
മറു1
- അടുത്ത
- എതിർക്കുന്ന
- പിന്നത്തെ
- മറ്റൊരു
-
മറു2
- കുറ്റം
- വ്യാജം
- കറ
- കളങ്കം
- മറുപിള്ള
-
മാർ1
- മാറ്, നെഞ്ച്
-
മാർ2
- ഒരു ബഹുവചനപ്രത്യയം. "അർ" എന്നതിൻറെ സ്ഥാനത്തു പ്രയോഗം. ഉദാഃ ഗുരുക്കന്മാർ, പെങ്ങന്മാർ, ഏട്ടന്മാർ ഇത്യാദി.
-
മാർ3
- ബഹുമാനപ്പെട്ട, നാഥനായ. ഉദാഃ മാർപ്പാപ്പാ, മാർഇവാനിയോസ്
-
മാറ്
- നെഞ്ച്
- മാറളവ്, രണ്ടുകൈയും മാറും ചേർന്നുള്ള അളവ് (രണ്ടു കൈയും വിലങ്ങനെ നീട്ടിപ്പിടിച്ച് അളന്നാൽ അതിലൊതുങ്ങുന്ന നീളം)
- എതിര്, തുല്യം
- (കൈ) മാറ്റം
- ഭാര്യയ്ക്കുള്ള ദാനം