-
അണിമ, -മാവ്
- അണുത്വം, ചെറുതായിരിക്കുന്ന അവസ്ഥ
- ശരീരം സൂക്ഷ്മമാക്കാൻ സഹായിക്കുന്ന സിദ്ധി, അഷ്ടൈശ്വര്യങ്ങളിൽ ഒന്ന്
-
അരമ1, -മാവ്
- ഒരു മാ അളവിൻറെ പകുതി, നാൽപ്പതിലൊന്ന് (ഒരു മാ = 1/20)
-
അരുണിമ, -മാവ്
- ചെമപ്പുനിറം
-
ഊഷ്മം, -മ, -മാ, -മാവ്
- ചൂട്
- വെയിൽ
- ഉത്സാഹം, വികാരാധിക്യം, വീര്യം
-
കടമാൻ, -മാ(വ്)
- ഒരു കാട്ടുമൃഗം, വലിയ മാൻ
-
മാവ്1
- പൊടി ഉദാഃ അരിമാവ്
- മാശ് (മാച്ച്) (പ്ര.) മാവുവീഴുക = കന്നുകാലികൾ പ്രസവിച്ചുകഴിഞ്ഞ് മറുപിള്ള പുറത്തുവരുക
-
മാവ്2
- ഒരു അളവ്, 1/4 ഭാഗത്തിൻറെ അഞ്ചിലൊന്ന്
-
മാവി
- കെട്ടിനിൽക്കുന്ന ജലത്തിനുമീതെ പച്ചനിറത്തിൽ കാണുന്ന ചമ്മി
-
മീവ
- വായു
- നാടവിര