1. കുണ്ടി

  1. നാ.
  2. യോനി
  3. ആസനം, ചന്തി, പൃഷ്ഠം. (പ്ര.) ഉടുക്കാക്കുണ്ടി = വസ്ത്രംകൊണ്ടു മറക്കപ്പെടാത്ത പൃഷ്ഠം. കുണ്ടികഴുകുക = ശൗചിക്കുക
  4. ചെറിയപാത്രം, കുണ്ടിക
  5. പാത്രത്തിൻറെ അടിവശം. കുണ്ടിയിടുക = ഉടയുക, ചുവട്ടിൽ ദ്വാരം വീഴുക, നടുക്കു കീറലുണ്ടാകുക
  6. പറങ്കിമാങ്ങ (അണ്ടികൂടാതെയുള്ള ഭാഗം). (പ്ര.) കാറക്കുണ്ടി = പഴുക്കാത്ത പറങ്കിമാങ്ങ
  7. ലിംഗം
  8. കരിമ്പിൻതണ്ടിൻറെ മുട്ടുകളുടെ ഇടയിലുള്ള ഭാഗം. (പ്ര.) കുണ്ടിക്കാണം = വേശ്യാവൃത്തിക്കു ചുമത്തിയിരുന്ന നികുതി. കുത്തുന്ന മൂരിയുടെ കുണ്ടിയിൽക്കയർ = സൂചി. ഒരുകുണ്ടിയിൽ രണ്ടുപാമ്പാട്ടം = രണ്ടുപേർചേർന്നുള്ള നെല്ലുകുത്തൽ (കടങ്കഥ)
 2. കുണ്ഡി1

  1. നാ.
  2. കുളം
  3. കുഴി
  4. ജലപാത്രം, കുടം, കിണ്ടി, കമണലു
 3. കുണ്ഡി2

  1. നാ.
  2. ശിവൻ
  3. കുതിര
  4. ധൃതരാഷ്ട്രരുടെ ഒരു പുത്രൻ
  5. കുണ്ഡൻ, ജാരജാതൻ
  6. കുണ്ഡാശി
 4. കണ്ട4

  1. നാ.
  2. കണ്ടൽ
 5. ഘണ്ട1

  1. വി.
  2. പ്രകാശിക്കുന്ന
 6. കണ്ട2

  1. നാ.
  2. മുകൾഭാഗം, മണ്ട, തെങ്ങ് കമുക് മുതലായവയുടെ അഗ്രഭാഗത്ത് ഓലകൾ തടിയോട് ചേരുന്നിടം
  3. കഴുത്ത്, തല
 7. ഘണ്ട2

  1. സംഗീ.
  2. ഒരു ജന്യരാഗം
  1. നാ.
  2. മണി
  3. ചേങ്കില
  4. മുഷ്കകവൃക്ഷം, മലമ്പ്ലാശ്
  5. വെൺപാതിരിവൃക്ഷം
  6. ഊരകം
  7. കിലുകിലുപ്പ്
  8. ഒരു മണിക്കൂർ സമയം
 8. ഖണ്ഡ1

  1. വി.
  2. മുറിക്കപ്പെട്ട, ഭാഗിക്കപ്പെട്ട, ഛിന്നമായ
  3. വിടവുള്ള, വിള്ളലുള്ള
  4. പരിക്കേറ്റ, മുറിവുപറ്റിയ
  5. ലഘുവായ
  6. കുറവുള്ള, ന്യൂനതയുള്ള
 9. കണ്ട5

  1. നാ.
  2. നമ്പിടിമാരുടെ 18 സംഘങ്ങളിൽ ഒന്ന്
 10. കണ്ട3

  1. നാ.
  2. കിഴങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക