1. കാട്ടുക

    1. ക്രി.
    2. കാഴ്ചയിൽപ്പെടുത്തുക, കാടിക്കുക
    3. പ്രദർശിപ്പിക്കുക, വെളിപ്പെടുത്തുക, കാണാനിടയാക്കുക
    4. ചെയ്യുക, പ്രവർത്തിക്കുക. ഉദാ: കുണ്ടാമണ്ടികാട്ടുക, നീചത്വംകാട്ടുക. "അരപ്പണി ആശാനേയും കാട്ടരുത്" (പഴ.)
    5. മനസ്സിലാക്കുക, ബോധ്യമാക്കിക്കൊടുക്കുക, തെളിയിക്കുക
    6. കൊടുക്കുക. ഉദാ: "പശുവിനെ വെള്ളം കാട്ടുക"
    7. ആരാധനാവിധിയെന്ന നിലയിൽ ദേവനെ ഉദ്ദേശിച്ചു ദീപധൂപാദികൾ കത്തിച്ചുഴിയുക. ഉദാ: ദീപം കാട്ടുക
    1. പ്ര.
    2. കാട്ടിക്കൂട്ടുക = വല്ലവിധവും ചെയ്തുവയ്ക്കുക, ഒരടുക്കും ചിട്ടയുമില്ലാതെ തോന്നിയപടി ചെയ്യുക, കണ്ടമാനം ചെയ്യുക, ഒരുവിധം ഒപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക