1. കൂറ്റാന

    1. നാ.
    2. ഇണങ്ങാത്ത ആനകളെ മെരുക്കാൻ ഉപയോഗിക്കുന്ന ആന, താപ്പാന
  2. കൂടൻ

    1. നാ.
    2. അഗസ്ത്യൻ
    3. = കൂടസ്ഥൻ
  3. കൂറ്റൻ1

    1. വി.
    2. ബലമുള്ള; ഉറപ്പുള്ള, മഹത്തായ, വലിയ
  4. കൂറ്റൻ2

    1. നാ.
    2. കാള, നുകം വയ്ക്കാത്ത കാള, വിത്തുകാള
    3. ബലവാൻ, വമ്പൻ, തടിയൻ. താരത. ഊറ്റൻ
  5. കൂറ്റാൻ

    1. നാ.
    2. കൂറുള്ളവൻ, സ്നേഹിതൻ, മിത്രം, പങ്കാളി ക്ഷ് മാറ്റാൻ, (സ്ത്രീ.) കൂറ്റാച്ചി, കൂറ്റാത്തി, (ബ.വ.) കൂറ്റാർ
  6. ഗൂഢൻ

    1. നാ.
    2. മറഞ്ഞിരിക്കുന്നവൻ, മായാരൂപൻ, ഈശ്വരൻ
    3. ഒളിച്ചിരിക്കുന്നവൻ, വേഷപ്രച്ഛന്നൻ
    4. രഹസ്യമായി സഞ്ചരിക്കുന്നവൻ, ചാരൻ, അപസർപ്പകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക