1. ചട്ട1

    1. നാ.
    2. ശരീരം
    3. തൊലി
    4. ഉടൽമറയ്ക്കുന്ന ഉടുപ്പ്, കുപ്പായം
    5. ആയുധങ്ങൾ ശരീരത്തിൽ ഏൽക്കാതിരിക്കാനായി യുദ്ധവീരന്മാരും ഭടന്മാരും മറ്റും ധരിക്കുന്ന ദേഹരക്ഷാവരണം, പടച്ചട്ട
    6. പാശ്ചാത്യരീതിയിലുള്ള വസ്ത്രം
    7. സിറിയൻ ക്രിസ്ത്യൻ സ്ത്രീകൾ ധരിക്കാറുള്ള പ്രത്യേകതരം കുപ്പായം
    8. പാമ്പിൻറെ പുറത്തെ തൊലി, പാമ്പിൻ പടം
    9. തോൾപ്പലക
    10. ചിത്രങ്ങളും മറ്റും കേടുകൂടാതെ സൂക്ഷിക്കാനുള്ള ചട്ടക്കൂട്
    11. ഉറ (തുണികൊണ്ടോ മറ്റോ നിർമിച്ചത്)
    12. പുസ്തകത്തിൻറെ താളുകൾ കേടുപറ്റാതെ സൂക്ഷിക്കുന്ന കട്ടിക്കടലാസോ തുണിയോ കൊണ്ടുള്ള ആവരണം
  2. ചട്ട്

    1. നാ.
    2. കുറ്റം, കുറവ്, കോട്ടം
    3. മുടന്ത്
  3. ചാട്ട്

    1. നാ.
    2. വണ്ടിക്കാളകളേയും മറ്റും തെളിക്കാനുള്ള ഒരു ഉപകരണം, നീണ്ടഒരുകോലിൻറെ അറ്റത്തു ഘടിപ്പിക്കുന്ന തോൽവാറ്
  4. ചാട്ട്1

    1. നാ.
    2. ഏറ്
    3. ചാട്ടം
    1. വി.
    2. ചാടുന്നതിനുള്ള. ഉഗാ: ചാട്ടുളി
    1. നാ.
    2. ചാട്ടുകുന്തം, എറിയുന്നകുന്തം
  5. ചാട്ട്2

    1. നാ.
    2. സ്ഥാവരവും ജംഗമവുമായ സ്വത്ത്
    3. കരുതൽ, ശ്രദ്ധ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക