1. ചിട്ട1

    1. നാ.
    2. വ്യവസ്ഥ, വ്യവസ്ഥാപിതരീതി, നിയമം
    3. സ്നേഹം, അടുപ്പം
  2. ചിട്ട2

    1. നാ.
    2. നാൾവഴികണക്കുപുസ്തകം
  3. ചിട്ട്1

    1. വി.
    2. മഹത്തായ
    3. പാവനമായ
  4. ചിട്ട്2

    1. നാ.
    2. ചെറുത്, വലുപ്പം കുറഞ്ഞത്
  5. ചീട്ട്

    1. നാ.
    2. കുറിമാനം, കുറിപ്പ്, എഴുത്ത്
    3. അനുമതിപത്രം, ടിക്കറ്റ്
    4. ആജ്ഞാപത്രം
    5. പണമിടപാടുകളും മറ്റും രേഖപ്പെടുത്തിയ പ്രമാണം മുതലായവ
    6. തുണ്ട്, കഷണം
    7. കുറി, നറുക്ക്
    8. കളിക്കാനുപയോഗിക്കുന്ന ചിത്രം പതിച്ച കാർഡ്, ചീട്ടുകളി. ചീട്ടിടുക = 1. നറുക്കെടുക്കുക
    9. ചീട്ടുകളിക്കുമ്പോൾ കളിക്കാർ ഊഴമനുസരിച്ച് ചീട്ട് മറ്റുകളിക്കാരുടെ മുമ്പിൽ ഇടുക. ചീട്ടിറക്കുക = ചീട്ടിടുക. ചീട്ടുകച്ചേരി = ചീട്ടുകളിസംഘം. ചീട്ടുകലക്കുക = കലയുക. കശക്കുക = ചീട്ടുകളിക്കുന്നതിനുവേണ്ടി ചീട്ടുകൾ ഇടകലർത്തിവയ്ക്കുക. (പ്ര.) ചീട്ടുകീറുക = അവസാനിക്കുക, മരിക്കുക. ചീട്ടുവാങ്ങുക = 1. ടിക്കറ്റ് എടുക്കുക
    10. ചീട്ടുകീറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക