1. ണ2

    1. നാ.
    2. അണ എന്ന നാണയത്തെ കുറിച്ചിരുന്ന ചുരുക്കെഴുത്ത്
  2. ണ1

    1. -
    2. മലയാള അക്ഷരമാലയിലെ 15- മത്തെ വ്യഞ്ജനം. "ട" വർഗത്തിലെ അനുനാസികമൂർധന്യസ്വനം. "ൺ" എന്ന ചില്ല് ഇതിൻറെ (സ്വരം ചേരാത്ത) ശുദ്ധവ്യഞ്ജനരൂപമാണ്.
  3. കവിണ്ണു, -ണു

    1. ക്രി. ഭൂ.രൂ.
    2. കമഴ്ന്നു
  4. മൈത്രാവരുണൻ, -ണി

    1. നാ.
    2. വസിഷ്ഠൻ
    3. വാല്മീകി
    4. അഗസ്ത്യൻ (മിത്രൻറെയും വരുണൻറെയും രേതസ്സിനെ ഉർവശി കലശത്തിൽ സൂക്ഷിച്ചെന്നും അതിൽനിന്ന് ഇദ്ദേഹം ജനിച്ചെന്നും കഥ)
  5. കീശപർണം, -ണി

    1. നാ.
    2. വാനരരോമതുല്യമായ ഇലകളുള്ളത്, വലിയകടലാടി (വെളുത്തകടലാടി)
  6. ചെമ്മണ്ണ്, -ൺ

    1. നാ.
    2. കാവിമണ്ണ്
    3. ചെമന്ന മണ്ണ്
  7. ഒടഞ്ഞാണം, -ൺ

    1. നാ.
    2. ഉടഞ്ഞാണം, അരയിൽകെട്ടുന്ന ചരട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക