-
തനത്
- നാ.
-
സ്വന്തമായിട്ടുള്ളത്
-
ഉടമാവകാശവും കൈവശാവകാശവുമുള്ളത് (ഭൂസ്വത്തെന്നപോലെ)
-
തന്ത
- നാ.
-
അച്ഛൻ
-
വൃദ്ധൻ
-
ഉപ്പുതന്ത (പ്ര.) തന്തക്കൂറ് = 1. അച്ഛൻറെ അവകാശം
-
പുത്രവാത്സല്യം
-
പിതാവിൻറെ ദേഹപ്രകൃതി. തന്തക്കൊണം = പൈതൃകമായിലഭിച്ച സ്വഭാവം. തന്തപ്പടി, തന്തപ്പിടി = 1. അച്ഛൻ (അനാദരം), അച്ഛനെപ്പോലെ കണക്കാക്കേണ്ട ആൾ
-
വൃദ്ധൻ. തന്തയ്ക്ക് പിറന്നവൻ = കുലീനതയുള്ളവൻ, അന്തസ്സുള്ള പെരുമാറ്റവും വാക്കിനു നെറിയുമുള്ളവൻ, അച്ഛൻറെ പേരുനിലനിറുത്തുന്നവൻ
-
ധനദ
- വി.
-
ധനം പ്രദാനം ചെയ്യുന്ന
-
ഔദാര്യമുള്ള, ദാനശീലമുള്ള
-
താന്ത
- വി.
-
ആലസ്യമുള്ള, ഓജസ്സറ്റ, ക്ഷീണിച്ച, തളർന്ന
-
ആതുരമായ, ഖിന്നമായ, ദു:ഖിതമായ
-
വാടിയ, വിളറിയ, ശോഭമങ്ങിയ
-
കൃശമായ, മെലിങ്ങ
-
ശ്വാസംകഴിക്കാൻ വിഷമിക്കുന്ന, ശ്വാസം മുട്ടുള്ള
-
ദാന്ത1
- വി.
-
അടക്കമുള്ള
-
കീഴടക്കിയ
-
ദാനശീലമുള്ള
-
ദാന്ത2
- വി.
-
ദന്തത്തെ സംബന്ധിച്ച
-
തന്ദു
- നാ.
-
ചട്ടുകം (മരപ്പിടിയിട്ടത്)
-
ദീനത, -ത്വം
- നാ.
-
ദീനമായ അവസ്ഥ, ദീനൻറെ ഭാവം, ക്ലേശം, അവശത
-
താന്തി
- നാ.
-
ആലസ്യം, തളർച്ച
-
ശ്വാസതടസ്സം, ശ്വാസംമുട്ട്
-
തിന്ദു
- നാ.
-
ചാപിള്ളയെ പ്രസവിക്കുന്നവൾ