1. നാക്ക്

    1. നാ.
    2. വായ്ക്കുള്ളിലുള്ള ഒരു അവയവം, രസന
    3. നാക്കിൻറെ ആകൃതിയിലുള്ള വസ്തു
    4. പൊതിയിൽനിന്നു പുറത്തുവരാത്ത നെൽക്കതിര്
    5. വാക്ക്, ഭാഷ. (പ്ര.) നാക്കിന് എല്ലില്ലാത്ത = നിയന്ത്രണമില്ലാതെ സംസാരിക്കുന്ന. നാക്കുനനയ്ക്കുക = അൽപം വല്ലതും ആഹാരം കഴിക്കുക. നാക്കുപറ്റുക = 1. കരിനാക്കുപറ്റുക
    6. പറഞ്ഞതുപോലെ സംഭവിക്കുക. നാക്കുപിഴയ്ക്കുക = 1. അറിയാതെ അബദ്ധം പറയുക
    7. രഹസ്യം വെളിവാക്കുക. നാക്കെടുക്കുക = സംസാരിക്കാൻ തുടങ്ങുക, സംസാരിക്കുക. നാക്കെടുത്തു വളയ്ക്കുക = സംസാരിക്കുക, സംസാരിക്കാൻ തുടങ്ങുക. "നാക്കുപിഴച്ചാൽ പല്ലിനുകേട്" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക