1. അംഗുലിത്രം, -ത്രാണം

  സം. -ത്ര, -ത്രാണ

   • നാ. വിരലുറ ("അംഗുലിയെ ത്രാണനം ചെയ്യുന്നത്.")
 2. തരണം1

  <തരുക

   •   വിധായകരൂപം.
 3. തരണം2

  സം. തരണ<തൃ

   • നാ. കടക്കല്‍
   • നാ. കീഴടക്കല്‍, ജയിക്കല്‍
   • നാ. തുഴ
   • നാ. പാലം
   • നാ. തോണി, ചങ്ങാടം
 4. താര്‍ണം

   • നാ. അഗ്നി
   • നാ. തൃണംകൊണ്ടുണ്ടാക്കിയത്
 5. താരണം1

   • നാ. വിനയം
   • നാ. തോണി, ചങ്ങാടം
   • നാ. മറുകര കടത്തല്‍
   • നാ. മോചിപ്പിക്കല്‍, രക്ഷപെടുത്തല്‍
   • നാ. അറുപതു വര്‍ഷങ്ങളുള്ള ഒരു ഗുരുവര്‍ഷ ചക്രത്തില്‍ പതിനെട്ടാമതു വര്‍ഷം
 6. താരണം2

   • നാ. ചാരണം
 7. തൃണം

  സം.

   • നാ. പുല്ല്
   • നാ. നാന്മുകപ്പുല്ല്
 8. ത്രാണം

  സം.

   • നാ. രക്ഷ
   • നാ. രക്ഷിക്കപ്പെട്ടത്
X