1. അകതാര്‍

  അകം1-താര്‍

   • നാ. ഉള്‍പ്പൂ, മനസ്സ്
 2. അകതാര, -താരി

  <മ. അകം1-സം.ധാരാ

   • നാ. ആയുധത്തിന്‍റെ അകത്തെ വായ്ത്തല. കളരിപ്പയറ്റില്‍ പ്രതിയോഗിയുടെ വലതുവശം ലക്ഷ്യമാക്കിയുള്ള പ്രയോഗം. ഉദാ: അകതാരകടകം
 3. അകത്താര്‍

   • നാ. ബ.വ. അകത്തവര്‍
 4. അകാതര

  സം. അ-കാതര

   • വി. ഭയമില്ലാത്ത, ധീരതയുള്ള
   • വി. പാരവശ്യമില്ലാത്ത
   • നാ. അകാതര്യം
 5. തരി1

   • നാ. ചെറിയ നുറുക്ക്
   • നാ. തള വള തുടങ്ങിയ ആഭരണങ്ങളുടെ അകത്ത് കിലുങ്ങുന്നതിനായിട്ടിടുന്ന ലോഹശകലം
   • നാ. കൊയ്തിട്ട നെല്‍ക്കതിര്‍
   • നാ. നനവുള്ള നിലം
 6. തരി2

   • നാ. "തരണംചെയ്യാന്‍ ഉപയോഗിക്കുന്നത്", കപ്പല്‍, തോണി, ചങ്ങാടം
 7. തരി3

   •   "തരിക്കുക" എന്നതിന്‍റെ ധാതുരൂപം.
 8. താരി1

   • നാ. പാത, വഴി
   • നാ. രീതി, വിധം
   • നാ. താളം
X