1. അകത്ത്

  അകം1-അത്ത്

   • വിഭ. അവ്യ. ഉള്ളില്‍, ഉള്‍ഭാഗത്ത്
   • വിഭ. അവ്യ. ഹൃദയത്തില്‍, മനസ്സില്‍
   • വിഭ. അവ്യ. വയറ്റില്‍
   • വിഭ. അവ്യ. നിര്‍ദ്ദിഷ്ടസമയത്തിനു മുമ്പ്. ഉദാ: ഒരു മനിക്കകത്ത്
 2. അക്ത1

  സം. അക്ത < അഞ്ജ്

   • വി. തേച്ച, പുരട്ടിയ, പുരണ്ട
 3. അക്ത2

  സം. അക്താ

   • നാ. രാത്രി
 4. അഖാത

  സം. -ഖാത < ഖന്‍

   • വി. കുഴിക്കപ്പെടാത്ത
   • വി. കുഴിച്ചിടാത്ത
 5. അഗത

  സം. -ഗത <ഗമ്

   • വി. നഷ്ടമായിട്ടില്ലാത്ത, പോയതല്ലാത്ത
 6. അഗദ

  സം. -ഗദ

   • വി. സംസാരിക്കാത്ത
   • വി. രോഗമില്ലാത്ത, ആരോഗ്യമുള്ള
   • വി. മനഃപീഡയില്ലാത്ത
   • വി. കുറ്റം ആരോപിക്കപ്പെട്ടിട്ടില്ലാത്ത
 7. അഗാധ

  സം. -ഗാധ

   • വി. കടക്കാന്‍ പാടില്ലാത്ത ആഴമുള്ള
   • വി. ഭാവത്തിലും അര്‍ത്ഥത്തിലും മികച്ച, ഗംഭീരമായ
 8. ആകാത

  പ.മ.

   • വി. ആകാത്ത
X