അക്ഷര മാലയിലെ ആദ്യത്തെ അക്ഷരം, ഹ്രസ്വസ്വരം, കണ്ഠ്യം
ഒരു ചുട്ടെഴുത്ത്, ദൂരെയുള്ള ഒന്നിനെ നിര്‍ദ്ദേശിക്കാന്‍ഉപയോഗിക്കുന്നു
പേരെച്ചപ്രത്യയം. ഉദാ: ഒഴുകുന്ന, പറയുന്ന
അ2
ഇല്ലായ്മ, അല്ലായ്മ, ഇല്ലാത്ത, അല്ലാത്ത, ഈ അര്‍ത്ഥങ്ങള്‍ കാണിക്കാന്‍ സംസ്കൃതത്തില്‍നിന്ന് എടുത്ത ഒരു പുര:പ്രത്യയം. "ന" എന്ന നിഷേധപ്രത്യയത്തിന്റെ നകാരം ലോപിച്ചത്. ഉദാ: അവിഘ്നം, അക്രൂരം.