1. അ1

   •   അക്ഷര മാലയിലെ ആദ്യത്തെ അക്ഷരം, ഹ്രസ്വസ്വരം, കണ്ഠ്യം
   •   ഒരു ചുട്ടെഴുത്ത്, ദൂരെയുള്ള ഒന്നിനെ നിര്‍ദ്ദേശിക്കാന്‍ഉപയോഗിക്കുന്നു
   •   പേരെച്ചപ്രത്യയം. ഉദാ: ഒഴുകുന്ന, പറയുന്ന
 2. അ2

   •   ഇല്ലായ്മ, അല്ലായ്മ, ഇല്ലാത്ത, അല്ലാത്ത, ഈ അര്‍ത്ഥങ്ങള്‍ കാണിക്കാന്‍ സംസ്കൃതത്തില്‍നിന്ന് എടുത്ത ഒരു പുര:പ്രത്യയം. "ന" എന്ന നിഷേധപ്രത്യയത്തിന്‍റെ നകാരം ലോപിച്ചത്. ഉദാ: അവിഘ്നം, അക്രൂരം.
 3. അ­

  സം.

   •   (സമാ) = അഹന്‍. അ­ാന്തം = വൈകുന്നേരം; മധ്യാ­ം = ഉച്ചനേരം.
 4. ആ1

   •   അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരം, കണ്ഠ്യസ്വരം, അകാരത്തിന്‍റെ ദീര്‍ഘം.
 5. ആ2

   •   ഒരു ചുടെഴുത്ത്. "അ" എന്നതിന്‍റെ ദീര്‍ഘരൂപം, പ്രസിദ്ധമായ, അപ്രകാരമുള്ള എന്നൊക്കെ അര്‍ത്ഥം.
 6. ആ3

   •   ഒരു നിപാതം. അത്, ഇത് എന്നീ സര്‍വനാമങ്ങളുടെ പിന്നില്‍ ചേര്‍ത്ത് പ്രയോഗം. ഉദാ: അതാ (അത്-ആ).
 7. ആ4

   • വ്യാ. അനുമതി, ദയ, ക്രാധം, ദു:ഖം, നിന്ദ, അനുസ്മരണം, സംശയം, നിഷേധം, അദ്ഭുതം മുതലായവയെ കുറിക്കുന്നു
 8. ആ5

   • വ്യാക. ക്രിയയോടു ചേര്‍ക്കുന്ന ഒരു നിഷേധപ്രത്യയം. ഉദാ: വരാ, കൂടാ, ആകാ. നിഷേധവിശേഷണരൂപത്തോടും ചേരും. കരകാണാക്കടല്‍
X