1. ഇട1, എട

   • നാ. രണ്ടെണ്ണത്തിന്‍റെ നടുവിലുള്ളസ്ഥലം, മധ്യം, നടുഭാഗം, വിടവ്
   • നാ. അകലം
   • നാ. നടുക്കുള്ളസമയം, ഒരുകാര്യം നടക്കുന്നതിന് മധ്യേയുള്ള കാലം
   • നാ. സമയം, അല്പസമയം
   • നാ. അവസരം, സന്ദര്‍ഭം, സൗകര്യം
   • നാ. കാരണം, സാധ്യത
   • നാ. ശരീരത്തിന്‍റെ മധ്യഭാഗം, കടിതടം, അരക്കെട്ട്
   • നാ. അളവ്, ഒരു ധാന്യത്തിന്‍റെയോ മറ്റോ വലിപ്പത്തിനുതുല്യമായ സ്ഥലം, പരിമാണം, ഒരു വസ്തുവിന്‍റെ ഭാരത്തിനു തുല്യമായ തൂക്കം എന്ന് അര്‍ത്ഥവികാസം. ഉദാ: നെല്ലിട, പണമിട
   • നാ. ഒരു തൂക്കം, നൂറുപലം. ഉദാ: ഒരു ഇട മുളക്
   • നാ. ഇടവഴി
   • നാ. ആനയുടെ കൂച്ചുവിലങ്ങ്, ഇടച്ചങ്ങല. ഉദാ: ഇടയും മെയ്യും കൊളുത്തുക = ആനയുടെ കാലും ഉടലും ബന്ധിക്കുക, (പ്ര.) ഇടയാകുക, -ഉണ്ടാകുക, -കിട്ടുക = കാരണമാവുക, യാദൃച്ഛികമായിവന്നുചേരുക. ഉദാ: പോകാന്‍ ഇടയാവുക, കാണുന്നതിന് ഇടയാവുക. ഇടവരിക = ഇടയാവുക (പ്ര.) ഇടയ്ക്ക്, ഇടയില്‍, ഇടയ്ക്കിടെ, ഇടയ്ക്കും മുറയ്ക്കും
 2. ഇട2

  ത. ഇടൈ

   • വി. ഇടയ, ഇടയന്മാരുടെ. ഉദാ: ഇടച്ചേരി
 3. ഇഡ, ഇള

  സം. ഇഡാ

   • നാ. പാര്‍വതി
   • നാ. സ്വര്‍ഗം
   • നാ. പശു
   • നാ. ദുര്‍ഗ
   • നാ. ഭൂമി
   • നാ. വാക്ക്, സംഭാഷണം
   • നാ. സെ്താത്രം
   • നാ. നാഡീത്രയത്തിലൊന്ന്, (മറ്റു രണ്ട് പിംഗലയും സുഷുമ്നയും)
   • നാ. അന്നം
   • നാ. ലഘുപാനം
   • നാ. ഹോമദ്രവ്യം, പ്രയോഗത്തിനും അനുയോഗത്തിനും ഇടയ്ക്ക് അര്‍പ്പിക്കുന്നത്
 4. ഇറ്റ്1

  ഇറുക

   • നാ. തുള്ളി, ബിന്ദു
   • നാ. അല്പം, കുറവ്, ഇറ്റുവീഴുക = തുള്ളി തുള്ളിയായി വീഴുക, ഇറ്റു = ഇറുക
 5. ഇറ്റ്2

  ത. ഇറ്റു

   • വ്യാക. ചില ശബ്ദങ്ങളോടു പ്രത്യയംപോലെ ചേരുന്ന ഒരു ശബ്ദം, ഉദാ: പതിറ്റുപ്പത്ത്, പതിറ്റഞ്ച്
 6. ഈട്

  ത. < ഈടുക

   • നാ. ഉറള്‍, ബലം, നീണ്ടുനില്‍പ്പ്
   • നാ. കനം, ഭാരം
   • നാ. വര്‍ധന, പുഷ്ടി
   • നാ. പണയം, ജാമ്യം
   • നാ. തുല്യത, ഒന്നുപോലെ ഇരിക്കുന്ന അവസ്ഥ
   • നാ. കയ്യാല, അതിര്‍ചുമര്
   • നാ. അഹമ്മതി
   • നാ. കുസൃതി
   • നാ. നാളികേരം അടക്കുന്ന തവണ, തേങ്ങ ഇടുന്ന തവണ, ഒഴി
   • നാ. ചതുരംഗത്തില്‍ എതിര്‍ കക്ഷിയിലെ രാജാവിനെ മാറ്റുന്നതിനു അടിയില്ലാതെ (കളമില്ലാതെ) ആക്കുന്നത്. ഈടുനില്‍ക്കുക = വളരെനാള്‍ നലനില്‍ക്കുക, ഈടുചൊല്ലുക = ദീര്‍ഘകാലം നിലനില്‍ക്കുക, പഴക്കം ചെല്ലുക
 7. ഈഡ, ഈള

  സം. ഈഡാ

   • നാ. സ്തുതി, സേ്താത്രം
 8. ഈറ്റ1

   • നാ. ലുബ്ധ്, പിശുക്ക്, ഈറ്റന്‍ = പിശുക്കന്‍
X