1. ഇന്ന

    <ഇ

      • വി. നിര്‍ദിഷ്ടവാചിയായ സര്‍വനാമവിശേഷണം, ഏതെന്നുള്ള നിര്‍ദിഷ്ടവിഭാഗത്തില്‍പ്പെട്ട
  2. ഇനന്‍

    സം. ഇന

      • നാ. സൂര്യന്‍
      • നാ. രാജാവ്
      • നാ. പ്രഭു, യജമാനന്‍
  3. ഇന്നാ

      • വ്യാ. ഇതാ, ഏതെങ്കിലും സാധനം മറ്റൊരാള്‍ക്കു കൊടുക്കുവാനായി നീട്ടിക്കൊണ്ടുപറയുന്നത്, പ്രായംകുറഞ്ഞവരോടു പറയുമ്പോള്‍, ഉദാ: ഇന്നാ, പിടിക്കു
  4. ഇന്ന്1

    പ.മ. ഇന്റൂ

      • അവ്യ. ഈ ദിവസം
  5. ഇന്ന്2

      • വ്യാക. "ഉവ്" എന്ന ഉദ്ദേശികാപ്രത്യയത്തിനു മുന്‍പ് "ഇന്‍" എന്ന ഇടനില ചേര്‍ന്ന് ഉണ്ടാകുന്ന രൂപം. ഇടനിലയിലെ "ന്‍" എന്നതിന് ഇരട്ടിപ്പ്. ഉദാ: മാവിന്ന്, കണ്ണിന്ന്. "ന്‍" എന്നതിന് ഇരട്ടിപ്പു കൂടാതെയും രൂപം. ഉദാ: മാവിന്, കണ്ണിന്
X