1. ഇ1

    Share screenshot
    1. അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരം, ഹ്രസ്വസ്വരം, താലവ്യം.
  2. ഇ2

    Share screenshot
    1. ഒരു ചുട്ടെഴുത്ത്, അടുത്തുള്ള ഒന്നിനെ നിർദ്ദേശിക്കാൻ പ്രയോഗിക്കുന്ന ശബ്ദം. ഉദാ: ഇ (ഇ-ത്, ഇ-പ്പൂവ്) ലിംഗപ്രത്യയങ്ങളായ "അൻ", "അൾ", "ത്" എന്നിവ ചേർന്ന് ഇവൻ, ഇവൾ, ഇത് എന്ന് പ്രയോഗം, കാലം, ദേശം, അളവ് എന്നിവ ദ്യോതിപ്പിക്കാൻ "ഇ" യോട് "ന്ന്", "ങ്ങ്", "ത്ര" എന്നീ പ്രത്യയങ്ങൾ ചേർത്ത് ഇന്ന്, ഇങ്ങ്, ഇത്ര എന്നീരൂപങ്ങൾ ഉണ്ടാക്കുന്നു
  3. ഇ3

    Share screenshot
    1. തുടങ്ങി, ഉണ്ടായി, എത്തി (ഭൂ.കാ.)
    2. ചെയ്യിക്കുന്നു, പഠിപ്പിക്കുന്നു (പ്രയോ.)
    3. കേമി, മിടുക്കി (സ്ത്രീ.)
    4. കേളി, തോഴി (കൃതികൃത്ത്)
    5. ഉടൻകൊല്ലി, കാലുവാരി (കാരകകൃത്ത്)
  4. ഇ4

    Share screenshot
    1. നാമത്തിൽനിന്നു ക്രിയാരൂപം ഉണ്ടാക്കുവാൻ ചേർക്കുന്ന ഇടനില. ഇതു ദ്രാവിഡഭാഷകളിൽ പൊതുവേ ഉണ്ട്. ഉദാ: കല്ല്-കല്ലിക്കുക, വണ്ണം-വണ്ണിക്കുക ഇത്യാദി.
  5. ഇ5

    Share screenshot
    1. സംസ്കൃതത്തിലെ സ്ത്രീലിംഗനാമങ്ങളിലെ ഈകാരം മലയാളത്തിൽ ഹ്രസ്വമാക്കി പ്രയോഗിച്ചുവരുന്നു. ഉദാ: സതീ-സതി, ഗൗരീ-ഗൗരി. സംസ്കൃതരീതിക്കുള്ള സമാസത്തിൽ ഈ മാറ്റമില്ല. ഉദാ: പാർവതീവല്ലഭൻ, ഗൗരീശിഖരം (സം. സമാസം), ശാലിനിയമ്മ, ഗൗരിക്കുട്ടി (മലയാളരീതി). ഏകാക്ഷരപദത്തിൽ "ഈ" ചുരുങ്ങുകയില്ല. സ്ത്രീ, സ്ത്രീയെ, ശ്രീ, ശ്രീയാൽ.
  6. ഇ6

    Share screenshot
    1. "ഋ യ ര ല"ഇവയിലൊന്നുകൊണ്ടു തുടങ്ങുന്ന സംസ്കൃതപദങ്ങളുടെ തദ്ഭവരൂപങ്ങൾ (പ.മ.), "ഇ" ചേർത്തു പ്രയോഗിച്ചുവരുന്നു. ഉദാ: ഇരണം (ഋണം), ഇയന്തിരം (യന്ത്രം), ഇരാമൻ (രാമൻ), ഇലങ്ക (ലങ്ക).
  7. ഇ7

    Share screenshot
    1. അദ്ഭുതം, കോപം, നിന്ദ മുതലായവയെ സൂചിപ്പിക്കുന്നത്
  8. ഇവണ്ണം, ഇവ്വണ്ണം, ഈ-

    Share screenshot
    1. ഈ വിധം, ഇങ്ങനെ
  9. ഈ1

    Share screenshot
    1. അക്ഷരമാലയിലെ നാലാമത്തെ അക്ഷരം, സ്വരം, "ഇ" കാരത്തിൻറെ ദീർഘം, താലവ്യം.
  10. ഈ2

    Share screenshot
    1. ഒരു ചുട്ടെഴുത്ത്.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക