1. ഇങ്ങ്

   • അവ്യ. ഇവിടെ, ഇപ്പുറത്ത്, ഈ സ്ഥലത്ത്
 2. ഇഞ്ച

   • നാ. ഈഞ്ച, വളരെ പൊക്കത്തില്‍ പടര്‍ന്നുകയറുന്ന ഒരുതരം മുള്ളുള്ള വള്ളിച്ചെടി, അതിന്‍റെ തൊലി ചതച്ചുണക്കിയത് (മെഴുക്കിളക്കാന്‍ കൊള്ളാം)
 3. ഇഞ്ച്

  ഇം. :Inch

   • നാ. ഒരു അടിയുടെ പന്ത്രണ്ടില്‍ ഒരു ഭാഗം (2.54 സെന്റീമീറ്റര്‍)
 4. ഇത1

   • നാ. മുള, നാമ്പ്, ശാഖ
   • നാ. തളിര്
   • നാ. ചെറിയവേലി
   • നാ. എലുക
 5. ഇത2

   • വ്യാ. ഇതാ
 6. ഇത3

  സം. < ഇ

   • വി. പ്രാപിച്ച, പോയ, പരേത (പര-ഇത); പ്രത (പ്ര-ഇത) ഇത്യാദിപദങ്ങള്‍ കാണുക
 7. ഇത4

   •   "ഇതയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
 8. ഇത:

  സം. ഇ-തസ്

   • അവ്യ. ഇതുഹേതുവായിട്ട്, ഇവിടെനിന്ന്
X