1. ഇയൽ

    1. നാ.
    2. ശക്തി
    3. സ്വഭാവം, സ്വഗുണം, സ്ഥിതി, (പ.മ.) നില
    4. ഭംഗി, സൗകുമാര്യം
    5. കാവ്യം, കവിത (തമിഴിൽ)
    6. മത്സരം, എതിർപ്പ്
    7. സദാചാരം, നടപ്പ്, മര്യാദ
  2. ഇയാൾ, ഇയ്യാൾ

    1. സ.നാ.
    2. ഈ ആൾ, താൻ, നിങ്ങൾ
  3. ഇയോലി

    1. നാ.
    2. ഒരിനം വന്വൃക്ഷം, താളി, പട്ടത്താളി
    3. ഈരുകൊല്ലിച്ചീപ്പ്
  4. ഇയ്യൽ

    1. നാ.
    2. ഈയൽ
  5. ഇയ്യാൾ

    1. സ.നാ.
    2. ഇയാൾ
  6. ഇയ്യോല, ഈയോല, ഈയത്തോല

    1. നാ.
    2. ഒരു കർണാഭരണം, കുരുത്തോലച്ചുരുളിൻറെ ആകൃതിയിൽ ഈയംകൊണ്ട് ഉണ്ടാക്കിയത്
  7. ഇരോലി, ഇയോലി

    1. നാ.
    2. തലയിലെ ഈരു ചീകിയെടുക്കാനുള്ള ഒരു ഉപകരണം
    3. വെളുത്തപൂക്കൾ ഉള്ള ഒരു വലിയ വൃക്ഷം
  8. ഈയൽ

    1. നാ.
    2. ചിറകുള്ള ചിതൽ
  9. ഈയാൽ

    1. നാ.
    2. ഈയൽ
  10. ഈയാൾ, ഇയാൾ, ഇയ്യാൾ

    1. സ.നാ.
    2. ഈമനുഷ്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക