1. ഉറക്കം, ഓ-

    1. നാ.
    2. ശരീരത്തിനും മനസ്സിനും തളർച്ച തീർന്ന് വിശ്രമം ലഭിക്കത്തക്കവണ്ണം ഇന്ദ്രിയവ്യാപാരങ്ങളുടെയും ബോധശക്തിയുടെയും താത്കാലിക വിരാമം, നിയതമായി രാത്രിയിലും ചിലപ്പോൾ പകലും കണ്ണടച്ചു ബോധശൂന്യമായി ഏതുതരത്തിലുള്ളതെന്നു പറയാൻ പാടില്ലാത്ത സുഖത്തിൽ മുഴുകുന്ന അവസ്ഥ; 2. ഉറക്കമർമം, സൂഷുമനാഡിക്കരികെ വിരൽ പതിയുന്ന കുഴിയിലുള്ള ഒരു മർമം. (പ്ര.) ഉറക്കം ഇളയ്ക്കുക, ഉറക്കം ഒഴിക്കുക = രാത്രിയിൽ ഉറങ്ങാതെ കഴിച്ചുകൂട്ടുക. ഉറക്കം തൂങ്ങുക = ഇരുന്ന് ഉറങ്ങിവീഴാൻ തുടങ്ങുക. ഉറക്കപ്പിച്ച് = നല്ല ഉറക്കത്തിൽ പെട്ടെന്ന് ഉണർന്നാലോ ഉണർത്തിയാലോ അർത്ഥബോധാവസ്ഥയിൽ കാണിക്കുന്ന പിച്ച്, ഉറക്കഭ്രാന്ത്, ഉറക്കത്തിൽ ബോധമില്ലാതെ ചെയ്യുന്നത്.ഉറക്കം തൂങ്ങി [ഉറക്കം-തൂങ്ങി]
    3. അലസൻ, മന്ദൻ
    4. ശീമവാക മരം, രാത്രികാലങ്ങളിൽ ഞെട്ടിലെ ഉലദലങ്ങൾ തമ്മിൽ കൂടിച്ചെർന്ന് ഉറങ്ങുന്നപോലെ നിൽക്കുന്നത്. (തെക്കെ അമേരിക്കയിൽനിന്നു കൊണ്ടുവന്നത്.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക