1. ഉടല്‍

  ഉട്-അല് < ഉട "ഉടയത്, കൂടെയുള്ളത്, സ്വന്തമായത്"

   • നാ. ശരീരം, ശരീരം മുഴുവനും എന്നും തലയും കൈകാലുകളും വിട്ടിട്ടുള്ള ഭാഗം എന്നും രണ്ട് അര്‍ത്ഥങ്ങളില്‍ പ്രയോഗം
   • നാ. പൊന്ന്, സ്വര്‍ണം, ധനം
   • നാ. ദാനവ്യവസ്ഥ, പ്രത്യേകം നീക്കിവച്ചിട്ടുള്ള തുക. (പ്ര.) ഉടലോടെ സ്വര്‍ഗത്തു പോവുക = മരിക്കാതെ ശരീരത്തോടു കൂടിത്തന്നെ സ്വര്‍ഗപ്രാപ്തനാകുക
 2. ഉറ്റല്‍

   • നാ. ഇറ്റള്‍, തുള്ളിയായിവീഴല്‍, വീഴ്ത്തല്‍
   • നാ. തുള്ളി
 3. ഉറ്റാല്‍1

   • നാ. ഒറ്റാല്‍
 4. ഉറ്റാല്‍2

  <ഉറുക

   • അവ്യ. ഭൂ.പേ. ഉറ്റുനോക്കുന്ന പക്ഷം
 5. ഊടല്‍

   • നാ. മരത്തണല്‍
X