കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
  1. ഉട1

    <ഉടെ < ഉടയ

      •   ഉള്ള
      •   സംബന്ധികാ പ്രത്യയം, സ്വന്തമായ, സംബന്ധിച്ച. ഉദാ: ഉലകുടപെരുമാള്‍
  2. ഉട2

    < ഉടുക്കുക

      • നാ. ഉടുമുണ്ട്, വസ്ത്രം
      • നാ. ഉടുക്കല്‍, വസ്ത്രധാരണ രീതി
      • നാ. അലങ്കരണം
      • നാ. വേഷം
      • നാ. മുണ്ട് ഉടുക്കുന്ന ഇടം, അരക്കെട്ട്. ഉദാ: ഉടവാള്‍, ഉടമണി, ഉടഞാണ്‍
  3. ഉട3

    "ഉടയ്ക്കേണ്ടത്"

      • നാ. (കാളയുടെ) വൃഷണം ഉടയെടുക്കുക - വരിയെടുക്കുക, ഉടയ്ക്കുക. (കാളയുടെ) വൃഷണം ഉടയ്ക്കുകയോ എടുത്തുകളയുകയോ ചെയ്യുക
  4. ഉട4

      • നാ. ധനം, സ്വത്ത്, താരത. ഉടമ
  5. ഉടാ

    ഉട്-ആ

      • വി. ഉടുക്കാത്ത ഉദാ: ഉടാപ്പുടവ പൂച്ചിക്കിര (പഴ.) = ശരിയായ നിലയില്‍ വിനിയോഗിക്കാത്ത മുതല്‍ നഷ്ടമാകും
  6. ഉടെ, ഉടയ

      • വ്യാക. സംബന്ധികാവിഭക്തിപ്രത്യയം ഉദാ: "അവളുടെ, അവരുടെ, നിങ്ങളുടെ"
      • വി. ഉടയ, ഉള്ള
  7. ഉറ്റ

      • വി. ഏറ്റവും അടുത്ത, അത്യന്തം പ്രീയപ്പെട്ട, ബന്ധപ്പെട്ട, സ്വന്തമായ
      • വി. ശക്തിയുള്ള, ദാര്‍ഢ്യമുള്ള
  8. ഉറ്റ്

    <ഉറുക

      • അവ്യ. മുന്‍വിന. അടുപ്പത്തോടെ, വാത്സല്യത്തോടുകൂടി, ദയവായി
      • അവ്യ. മുന്‍വിന. ചേര്‍ന്ന്, കൂടി, നിറഞ്ഞ്, തികഞ്ഞ്
      • അവ്യ. മുന്‍വിന. ശ്രദ്ധാപൂര്‍വം, മനസ്സുവച്ച്
X