- 
                    ഊട്ട്1- നാ.
- 
                                ഭക്ഷണം
- 
                                അന്നദാനം, സദ്യ, ബ്രാഹ്മണ ർക്കു സദ്യ. ഊട്ടിൽ ഉണ്ട് തോട്ടിൽ കൈകഴുകുക. ഊട്ടുക്കുമുമ്പും ചൂട്ടുക്കുപിമ്പു. "ഊട്ടുക്കുവന്നവൻ പെണ്ണുക്കു മാപ്പിള" (പഴ.)
- 
                                ഊട്ടു കഴിക്കുക = മരിച്ച ആളിൻറെ പിണ്ഡം കഴിക്കുക
- 
                                ക്ഷേത്രങ്ങളിലും കാവുകളിലും മറ്റും നടത്തുന്ന ഒരു വഴിപ്പാട്, ഉദാ: കാളിയൂട്ട്. "കർക്കടകമാസത്തിൽ രണ്ട് ഓണം, ഇല്ലന്നിറയും വാവൂട്ടും" (പഴ.)
- 
                                ഭക്ഷണശാല, ഊട്ടുപുര
- 
                                അടിച്ചുപറ്റിക്കുന്ന ഇരുമ്പ്. (പ.മ.)
 
- 
                    ഊട്ട്2- വ്യാക.
- 
                                ഓട്ട്, ഉദാ: മേലൂട്ട് = മേലോട്ട്
 
- 
                    ഊട്ട- നാ.
- 
                                ഇട, പഴുത്, സുഷിരം