-
ഊതുക
- "ഊ, ഊ" എന്നു ശബ്ദം പുറപ്പെടത്തക്കവണ്ണം ബലമായി ശ്വാസം വായിൽക്കൂടി പുറത്തേക്കുവിടുക, ഊക്കോടെ വായു മുമ്പോട്ട് പായത്തക്കവണ്ണം ചുണ്ട് ഉരുട്ടി മുന്നോട്ടാക്കി വായിൽക്കൂടെ ശ്വാസം പുറത്തേക്കു തള്ളുക. ഉദാ: വിളക്ക് ഊതിക്കെടുത്തുക
- കാറ്റു വീശുക
- കുഴൽ വിളിക്കുക, ശംഖ്, ഓടക്കുഴൽ മുതലായ സുഷിര വാദ്യങ്ങളിൽക്കൂടി ഊക്കോടെ വായു പുറത്തേക്കുവിട്ടു സംഗീതാത്മകമായ ശബ്ദമുണ്ടാക്കുക
- വായിൽക്കൂടെ ഊക്കോടെ വായുപുറപ്പെടുവിച്ചു തീകത്തിക്കുക
- വീർക്കുക, വണ്ണിക്കുക, കനം വയ്ക്കുക. ഉദാ: വയർ ഊതിപ്പെരുകുക