-
ഉങ്ക്
- ഹുങ്ക്, അഹങ്കാരം, മുഷ്ക്ക്
- ഊക്ക്, ബലം
-
ഉണക്ക
- ഉണങ്ങിയ, ഉണക്കിയ
-
ഉണക്ക്, ഒണക്ക്
- വരൾച്ച, ജലാംശം തീരെ വറ്റിയിരിക്കുന്ന അവസ്ഥ
- ചടപ്പ്, മെലിവ്
- ഉണങ്ങിയ. ഉദാ: ഉണക്കക്കപ്പ, ഉണക്കമീൻ
-
ഉണ്ണക്ക്
- വേലിയിറക്കം. ഉള്ളിലോട്ടു കടൽവെള്ളം വലിക്കുന്നത്
-
ഉണ്ണാക്ക്
- ചെറുനാക്ക്
-
ഉണ്ണുക
- ആഹാരം വായ്ക്കകത്താക്കി അന്നനാളത്തിൽക്കൂടി ഇറക്കുക, തിന്നുകയോ കുടിക്കുകയോ ചെയ്യുക, ഉള്ളിലാക്കുക, വിഴുങ്ങുക, ഭക്ഷിക്കുക
- അനുഭവിക്കുക
- ഏൽക്കുക, കൊള്ളുക
- ശ്വസിക്കുക, ഉൾക്കൊള്ളുക
-
ഊനക
- കുറഞ്ഞ, താണതരത്തിലുള്ള