-
ഉണി, ഉണ്ണി
- ചെറിയ, ഇളയ, ഓമനയായ. ഉദാ: ഉണിക്കാളി, ഉണിക്കോരൻ, ഉണിച്ചന്തു
-
ഉണ്ണാ
- ഉണ്ണാത്ത, ഉണ്ണാവ്രതം = ഉപവാസം
-
ഉണ്ണി1
- ചെറിയ, പിഞ്ചായ, ഇളയ
-
ഉണ്ണി2
- ചെറുപൈതൽ, കുട്ടി, കുഞ്ഞ്, ആൺകുട്ടി, ബാലകൻ, മകൻ
- സമാവർത്തന കർമംവരെ നമ്പൂതിരി ബാലന്മാരെ വിളിക്കുന്ന പേര്
- അമ്പലവാസികളിൽ ഒരു ജാതി, (സ്ത്രീ.) ഇട്ടി
- [ത. ഉണ്ണി] പാലുണ്ണി
- വട്ടൻ, കന്നുകാലികളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതരം പ്രാണി
-
ഉണ്ണിത്തിരി, ഉണി-, ഉണു-
- അന്തരാളജാതിയിൽപ്പെട്ട ഒരു വിഭാഗം
-
ഉൺ
- "ഉണ്ണുക" എന്നതിൻറെ ധാതുരൂപം.
ഉന്-
അനുനാസികങ്ങൾക്കു മുൻപിൽ "ഉദ്" എന്ന ഉപസർഗം കൈക്കൊള്ളുന്ന രൂപം.
ഉൻ
മധ്യമപുരുഷസർവനാമത്തിൻറെ പ്രാതിപദികരൂപം. നിൻ, നുൻ, ഉൻ, ഉന്നൈ, ഉന്നോടു, ഉനക്കു, ഉന്നാൽ, ഉനതു (ഉൻ-അതു), ഉങ്കൾ, ഉങ്കളൈ ഇത്യാദിരൂപങ്ങൾ.
ഊണി
- ഊണൻ
ഊണ്
- ഊൺ. ഊണുനമ്പി = നായന്മാരിൽ ഒരു വിഭാഗം. ഊണുമുറി = ഇരുന്ന് ഊണു കഴിക്കാനുള്ള മുറി. ഊണുമേശ = ആഹാരപദാർഥങ്ങൾ വിളമ്പിവെച്ചുണ്ണാനുള്ള മേശ