1. ഉപ്പ്

    Share screenshot
    1. സമുദ്രജലത്തിൽനിന്നും മറ്റും എടുക്കുന്ന പ്രത്യേകതരം ക്ഷാരരസമുള്ള വെളുത്ത പരൽ പോലുള്ള സാധനം, (പ്ര.) ഉപ്പും ചോറും തിന്നുക, ഉപ്പും കൂട്ടി തിന്നുക = കൂറുകാണിക്കുക, നന്ദിയുണ്ടായിരിക്കുക
    2. കാളയുടെ പൂഞ്ഞുകുറ്റി, ഉപ്പൂടി
    3. കിളിത്തട്ടുകളിയിൽ ജയസൂചകമായി മണൽകൂട്ടൽ, കളിയിലെ ജയത്തെക്കുറിക്കുന്ന സാങ്കേതികപദം
  2. ഊപ്പ

    Share screenshot
    1. പൊടിമീൻ, വളരെചെറിയ ഒരിനം മീൻ
    2. നിസ്സാരൻ, മോശക്കാരൻ
    3. മോശപ്പെട്ട വസ്തു. ഉരികൊടുത്ത് ഊപ്പവാങ്ങുന്നതിൽ ഭേദം നാഴികൊടുത്തു നല്ലതു വാങ്ങുന്നതാണ്. (പഴ.)
  3. ഊപ്പ്

    Share screenshot
    1. വേട്ട
    2. മാംസം, മാംസളമായ ഭാഗം. പതിനെട്ടൂപ്പ് = വേട്ടക്കാർ വേട്ടയാടിക്കിട്ടിയ മൃഗത്തെ പതിനെട്ട് ഊപ്പുകളായി പങ്കുവയ്ക്കുന്നത്
    3. മണ്ണ്
  4. ഊർപ്പ്, ഊപ്പ്, ഉറുപ്പു

    Share screenshot
    1. ഊപ്പ് അവകാശം (നായാട്ടിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക