കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
 1. ഊമ

  "ഊം എന്നുമാത്രം ശബ്ദിക്കുന്നവന്‍"

   • നാ. നാക്കെടുക്കാന്‍ കഴിയാത്തയാള്‍. (സ്‌ത്രീ.) ഊമ, ഊമച്ചി
   • നാ. ഉരിയാടാത്തവന്‍
   • നാ. പഴയകാലത്തു ഉപയോഗത്തിലിരുന്ന ഒരുതരം പോര്‍മുരശ്
   • നാ. ഇളയമ്മ, ഉമ്മ. ഊമത്തം = ഊമയെന്നുള്ള സ്ഥിതി
 2. ഉമ1

   • നാ. "ഉമയുക" എന്നതിന്‍റെ ധാതുരൂപം
 3. ഉമ2

   • നാ. ചുമ
 4. ഉമ3

  സം. ഉമാ "ഉ" = ശിവന്‍, "മാ" = മഹാലക്ഷ്മി, ശിവന്‍റെ ഭാര്യ എന്നും, ഉ (ശിവനെ) മാ. (മാനിക്കുന്നവള്‍) എന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു

   • നാ. മായ
   • നാ. പ്രകാശം
   • നാ. കീര്‍ത്തി
   • നാ. സമാധാനം
   • നാ. പാര്‍വതി, ഹിമവാന്‍റെ പുത്രി
   • നാ. പരാശക്തി
   • നാ. അഗശി, അതസി, ചണച്ചെടി, ഇതിന്‍റെ പൂവുകൊണ്ട് മാലകെട്ടി ശിവലിംഗത്തില്‍ ചാര്‍ത്തുന്നു
   • നാ. മഞ്ഞള്‍
   • നാ. മാഘമാസത്തിലെ തൃതീയ. "ഉമാതൃതീയ" നോക്കുക
X