-
ഉമിണ്ണു
- "ഉമിഴുക" എന്നതിൻറെ ഭൂതരൂപം.
ഉമ്മൻ
- ഒരു സംജ്ഞാനാമം
- ഊമൻ
- ഒരു പക്ഷി, കുമൻ
- മരംകൊത്തി
ഉമ്മാണി1, ഉമ്മിണി, ഇമ്മിണി
- ഇത്തിരി, കുറച്ച്
ഉമ്മാണി2
- (ആൺകുട്ടികളുടെ) ലിംഗം
ഉമ്മാൻ, ഉണ്ണുവാൻ
- ഉണ്ണുന്നതിനുവേണ്ടി
ഉമ്മിണി1, ഇ-
- അല്പം, കുറച്ച്, ഇത്തിരി. (പ്ര.) ഉമ്മിണിശ്ശ = കുറേശ്ശെ
- ഏറെ, വളരെ എന്ന അർത്ഥത്തിലും പ്രയോഗം
ഉമ്മിണി2
- ഒരു സ്ത്രീനാമം, രുക്മിണി എന്ന പേരിൻറെ തദ്ഭവരൂപം
ഊമൻ
- നാക്ക് എടുക്കാൻ കഴിയാത്തവൻ, ഊമ
- മൂങ്ങ, കൂമൻ
- മലരിൽ പൊരിയാതെ കിടക്കുന്ന നെല്ല്, വറുത്ത യവം മുതലായവ