-
ഉര1
- "ഉരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
ഉര2
- വ്യാഖ്യാനം
- കീർത്തി
- മൊഴി, വാക്ക്, ഉരചെയ്യുക = പറയുക
-
ഉര3
- തേപ്പ്, ഉരസൽ
- മാറ്റ്
-
ഉരി1
- "ഉരിയുക" എന്നതിൻറെ ധാതുരൂപം.
-
ഉരി2
- ഉരിച്ചെടുത്തത്, മരത്തിൻറെ പട്ട, മൃഗത്തിൻറെ തോല് എന്നിവ പോലെ
-
ഉരി3, ഉരിയ
- ഒരു അളവ്, നാഴിയുടെ പകുതി
-
ഉരു1, ഉരുപം, ഉരുവം, ഉരുവ്
- ആകൃതി, ശരീരം
- ഉരുപ്പടി, സാധനം, വെങ്കലപാത്രം
- ഉരപ്പടിയുടെ എണ്ണം
- ആവൃത്തി, തവണ, മന്ത്രം, പാഠം മുതലായവയുടെ വീണ്ടുമുള്ള ആവർത്തനം
- കപ്പൽ, പടവ്, വള്ള്ലം
-
ഉരു2
- വിസ്താരമുള്ള, പരപ്പുള്ള
- വർധിച്ച, വലിയ, അധികമായ, തികഞ്ഞ, മഹത്തായ, ദൃഢതയുള്ള. ഉരുവേ = ഉരുവായി, വലുതായി, ധാരാളമായി, വിസ്താരത്തിൽ
-
ഉരു3
- ചായില്യം, ഹിംഗുലം
-
ഉരോ
- എന്ന ശബ്ദം സമാസത്തിൽ ചില അക്ഷരങ്ങൾക്കു മുമ്പു കൈക്കൊള്ളുന്ന രൂപം.