1. ഉരഗം

    Share screenshot
    1. പാമ്പ്
    2. അർധദേവവർഗത്തിൽപ്പെട്ട നാഗം
    3. നാഗം അധിദേവതയായ ആയില്യം നക്ഷത്രം
    4. ഈയം, കാരീയം
  2. ഉരുക്കം

    Share screenshot
    1. ഉരുകൽ
    2. അലിവ്, സ്നേഹം
    3. ഉള്ളുരുക്കം, വ്യസനം, വേദന
    4. ചൂട്, ഉഷ്ണാനുഭവം
  3. ഉറക്കം, ഓ-

    Share screenshot
    1. ശരീരത്തിനും മനസ്സിനും തളർച്ച തീർന്ന് വിശ്രമം ലഭിക്കത്തക്കവണ്ണം ഇന്ദ്രിയവ്യാപാരങ്ങളുടെയും ബോധശക്തിയുടെയും താത്കാലിക വിരാമം, നിയതമായി രാത്രിയിലും ചിലപ്പോൾ പകലും കണ്ണടച്ചു ബോധശൂന്യമായി ഏതുതരത്തിലുള്ളതെന്നു പറയാൻ പാടില്ലാത്ത സുഖത്തിൽ മുഴുകുന്ന അവസ്ഥ; 2. ഉറക്കമർമം, സൂഷുമനാഡിക്കരികെ വിരൽ പതിയുന്ന കുഴിയിലുള്ള ഒരു മർമം. (പ്ര.) ഉറക്കം ഇളയ്ക്കുക, ഉറക്കം ഒഴിക്കുക = രാത്രിയിൽ ഉറങ്ങാതെ കഴിച്ചുകൂട്ടുക. ഉറക്കം തൂങ്ങുക = ഇരുന്ന് ഉറങ്ങിവീഴാൻ തുടങ്ങുക. ഉറക്കപ്പിച്ച് = നല്ല ഉറക്കത്തിൽ പെട്ടെന്ന് ഉണർന്നാലോ ഉണർത്തിയാലോ അർത്ഥബോധാവസ്ഥയിൽ കാണിക്കുന്ന പിച്ച്, ഉറക്കഭ്രാന്ത്, ഉറക്കത്തിൽ ബോധമില്ലാതെ ചെയ്യുന്നത്.ഉറക്കം തൂങ്ങി [ഉറക്കം-തൂങ്ങി]
    2. അലസൻ, മന്ദൻ
    3. ശീമവാക മരം, രാത്രികാലങ്ങളിൽ ഞെട്ടിലെ ഉലദലങ്ങൾ തമ്മിൽ കൂടിച്ചെർന്ന് ഉറങ്ങുന്നപോലെ നിൽക്കുന്നത്. (തെക്കെ അമേരിക്കയിൽനിന്നു കൊണ്ടുവന്നത്.)
  4. ഊരകം1

    Share screenshot
    1. ഊരം
  5. ഊരകം2

    Share screenshot
    1. ഗ്രാമത്തിൻറെ മധ്യം, നാട്ടിട
    2. തൃശൂരിനടുത്തുള്ള ഒരു ഗ്രാമം, അവിടത്തെ ഭഗവതിക്ക് ഊരകത്തമ്മ (വലയാധീശ്വരി) എന്നു പേര്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക