-
ഉരഗി
- പെൺപാമ്പ്
-
ഉരുക്
- "ഉരുകുക1" എന്നതിൻറെ ധാതുരൂപം.
-
ഉരുക്ക്
- ഉരുക്കുക എന്ന പ്രവൃത്തി, ഉരുക്കൽ
- ഉരുക്കിയ വസ്തു, ഉരുക്കിയ പൊന്ന്
- ഇരുമ്പിൻറെ ഒരു വകഭേദം, ഉരുക്കിയ ഇരുമ്പ്. (സം.) കാളായസം
- (ആ.ല.) ഉരുക്കുപോലെ ബലമുള്ള എന്ന അർത്ഥത്തിലും പ്രയോഗം. ഉദാ: ഉരുക്കുമുഷ്ടി
-
ഉറക
- ഉറയുക, കലികൊള്ളുക
-
ഉറക്കെ, -ക്കനെ, ഒറ-
- ഉച്ചത്തിൽ, ഉറച്ച്
- മുറുകെ, ശക്തിയായി, ഊക്കോടെ
-
ഉറക്ക്
- ഉറക്കം, നിദ്ര
-
ഉറുക
- വസിക്കുക
- ചേരുക, ഒന്നിച്ചു വർത്തിക്കുക
- ഉള്ളതായിത്തീരുക, സംഭവിക്കുക. (നാമത്തിൻറെ പിന്നിൽ ചേർത്തു സാധാരണപ്രയോഗം). ഉദാ: അറിവുറുക = അറിയുക, ഇടർ ഉറുക = ദു:ഖിക്കുക
- എത്തിച്ചേരുക, പ്രാപിക്കുക
-
ഉറുക്ക്
- അരയിൽകെട്ടുന്ന ഏലസ്സ്, മന്ത്രം, രക്ഷ
- കൈവള
-
ഊരക3
- ഒന്നിൽ പറ്റിച്ചേർന്നിരിക്കുന്നതിനെ ബലം പ്രയോഗിച്ചു വിടുവിക്കുക, വലിച്ചെടുക്കുക
- കൊരുത്തിരിക്കുന്ന ചരടോ ചരടിൽനിന്നു മുത്തോമറ്റോ വലിച്ചെടുക്കുക, കമ്പിൽ പറ്റിച്ചേർന്നിരിക്കുന്ന ഇലകൾ ഒന്നോടെ വലിച്ചു വേർപെടുത്തുക
- അണിഞ്ഞിരിക്കുന്ന ആഭരണമോ വസ്ത്രമോ എടുത്തുമാറ്റുക
- കെട്ടഴിക്കുക. ഉദാ: കയർ ഊരിവിട്ട കാള
- പിരി അഴിക്കുക, തിരുക്ക് ഇളയ്ക്കുക ഉദാ: കമ്മൽ ഊരുക
-
ഊരുക1
- ഇഴഞ്ഞുനടക്കുക
- ഉഴുതശാഷം നിലം നിരപ്പാക്കുക
- ചൊറിച്ചിൽ തോന്നുക, ശരീരത്തിൽ ഉറുമ്പുകയറി ഇഴഞ്ഞാലെന്നപോലെ അസുഖം തോന്നുക, വേദന തോന്നുക