-
ഉരൽ
- നാ.
-
ധാന്യങ്ങളും മറ്റും കുത്തി ഉമിയും തവിടും കളയുന്നതിനും അവലാക്കുന്നതിനും പൊടിക്കുന്നതിനും മറ്റും ഉള്ള ഉപകരണം, ഒരുവശത്ത് കുഴിയോടെ കല്ലിലോ തടിയിലോ ഉണ്ടാക്കുന്നത്. (പ്ര.) ഉരലിടിച്ചു കഴിക്കുക = കാലക്ഷേപത്തിനുവേണ്ടി നെല്ലു കുത്തിക്കൊടുത്തു കൂലിവാങ്ങി അഷ്ടികഴിക്കുക
-
ഉരുള
- നാ.
-
ഒരിനം മത്സ്യം
-
ഉരുട്ടിയെടുത്ത പദാർഥം, (മണ്ണ്, ചോറ് മുതലായവ പോലെ) കബളം
-
ചോറ്റുരുള
-
ഉരുളി
- നാ.
-
"ഉരുണ്ടപാത്രം", എണ്ണകാച്ചുന്നതിനും മറ്റും ഉപയോഗിക്കുന്ന വലിയ വാവട്ടമുള്ള പരന്ന ഓട്ടുപാത്രം. ഈ യിനത്തിൽ വലിപ്പം കൂടിയ പാത്രത്തിനു വാർപ്പ് എന്നു പേര്
-
ഉരുൾ1
- -
-
"ഉരുളുക" എന്നതിൻറെ ധാതുരൂപം.
-
ഉരുൾ2
- നാ.
-
ചക്രം (വണ്ടിയുടെ)
-
ഉരുണ്ടത്, വർത്തുളാകൃതിയിലുള്ളത്
-
മലകളുടെയും കുന്നുകളുടെയും ഉള്ളിൽ വർഷകാലത്ത് വെള്ളം തൂർന്നു കൂടി ഒടുവിൽ സമ്മർദം മൂലം അത് പൊട്ടിയടരുന്നത്
-
ചെറിയ കൊടുമുടി
-
വലിയ ഓളം, തിര
-
ഉരുൾ3
- വി.
-
ഉരുണ്ട, ഉരുളൻ
-
ഉറൽ
- നാ.
-
ഉറൾപ്പൊടി
-
ഉറൾപ്പുഴു
-
ഉറളി
- നാ.
-
ഊരാളി
-
ഉറൾ, ഉറൽ
- നാ.
-
തീപ്പൊരി
-
തടി തുളച്ചുതിന്ന് കേടുണ്ടാക്കുന്ന ഒരിനം പുഴു
-
ഒരിനം മീൻ, കടൽതീരത്തു മണലിൽ പുതയുന്നത്
-
ഊരൽ1
- നാ.
-
ഇഴയൽ
-
ദേഹത്ത് എന്തെങ്കിലും ഇഴയുന്നതുപോലെയുള്ള തോന്നൽ, ചൊറിച്ചിൽ