1. ഉരുള

    Share screenshot
    1. ഒരിനം മത്സ്യം
    2. ഉരുട്ടിയെടുത്ത പദാർഥം, (മണ്ണ്, ചോറ് മുതലായവ പോലെ) കബളം
    3. ചോറ്റുരുള
  2. ഉരുളി

    Share screenshot
    1. "ഉരുണ്ടപാത്രം", എണ്ണകാച്ചുന്നതിനും മറ്റും ഉപയോഗിക്കുന്ന വലിയ വാവട്ടമുള്ള പരന്ന ഓട്ടുപാത്രം. ഈ യിനത്തിൽ വലിപ്പം കൂടിയ പാത്രത്തിനു വാർപ്പ് എന്നു പേര്
  3. ഉരുൾ1

    Share screenshot
    1. "ഉരുളുക" എന്നതിൻറെ ധാതുരൂപം.
  4. ഉരുൾ2

    Share screenshot
    1. ചക്രം (വണ്ടിയുടെ)
    2. ഉരുണ്ടത്, വർത്തുളാകൃതിയിലുള്ളത്
    3. മലകളുടെയും കുന്നുകളുടെയും ഉള്ളിൽ വർഷകാലത്ത് വെള്ളം തൂർന്നു കൂടി ഒടുവിൽ സമ്മർദം മൂലം അത് പൊട്ടിയടരുന്നത്
    4. ചെറിയ കൊടുമുടി
    5. വലിയ ഓളം, തിര
  5. ഉരുൾ3

    Share screenshot
    1. ഉരുണ്ട, ഉരുളൻ
  6. ഊരാളി

    Share screenshot
    1. ഊരാളൻ
    2. സ്ഥലവാസി. ഉദാ: ഊരാളിക്ക് വഴിതിരിച്ചതുപോലെ
    3. ഒരു പട്ടിക ജാതി
    4. തെങ്ങുകയറ്റം തൊഴിലായിട്ടുള്ള ഒരു ജാതിക്കാർ, തണ്ടാൻ
    5. മലം കുറവന്മാരെടെ വൈദികൻ
  7. ഊരാൾ

    Share screenshot
    1. അന്യൻ
    2. ഊരാളൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക