-
ഉരുട്ട്1
- ഉരുണ്ട, ഉരുളൻ ആകൃതിയുള്ള
-
ഉരുട്ട്2
- ഉരുട്ടുക എന്ന ക്രീയ, ഉരുട്ടൽ, വൃത്താകാരമായ പദാർഥത്തെ നിലത്തോ എന്തിൻറെയെങ്കിലും പുറത്തോ നീങ്ങത്തക്കവണ്ണം കറക്കൽ
- ഗോളാകൃതി വരുത്തൽ, പിണ്ഡാകാരമാക്കൽ
- ഉരുണ്ട ആകൃതിയിലുള്ള വസ്തു, ഗോളം
- കള്ളസൂത്രം, കാപട്യം, കബളിപ്പിക്കൽ, പേടിപ്പിച്ചോ അനുനയിച്ചോ കൗശലത്തിൽ ഒഴിഞ്ഞുമാറൽ. (പ്ര.) ഉരുട്ടും പിരട്ടും = കള്ളസമ്പ്രദായം, മറിമായം
-
ഊരൂട്ട്
- ഊരിലെ ഊട്ട്, ഗ്രാമസദ്യ (പഴയകാലത്തെ ഏർപ്പാട്)
- ഭദ്രകാളിക്ഷേത്രത്തിലെ ഉത്സവം