1. ഉരവ്

    1. നാ.
    2. ഉരയൽ, ഉരഞ്ഞുപോകൽ, തേയ്മാനം
    3. ഉരഞ്ഞുണ്ടാകുന്ന വ്രണം
  2. ഉരിവ്

    1. നാ.
    2. ഉരിയൽ, ഉരിച്ചൽ
  3. ഉരു1, ഉരുപം, ഉരുവം, ഉരുവ്

    1. നാ.
    2. ആകൃതി, ശരീരം
    3. ഉരുപ്പടി, സാധനം, വെങ്കലപാത്രം
    4. ഉരപ്പടിയുടെ എണ്ണം
    5. ആവൃത്തി, തവണ, മന്ത്രം, പാഠം മുതലായവയുടെ വീണ്ടുമുള്ള ആവർത്തനം
    6. കപ്പൽ, പടവ്, വള്ള്ലം
    7. മുറിവ്, അടയാളം
    8. കന്നുകാലി, കാള, ആന ഇത്യാദി. ഉദാ: ഉരു ഇരുത്തുക = ആനയെ ക്ഷേത്രത്തിനു കൊടുക്കുക. (പ്ര.) ഉരുക്കൂട്ടുക = ശേഖരിക്കുക. ഉരുത്തിരളുക = രൂപം കൊള്ളുക. ഉരുത്തികയുക = യാഗാവശ്യങ്ങൾക്കും മറ്റുമുള്ള പാത്രങ്ങളും മറ്റുസാധനങ്ങളും മതിയാകുക
  4. ഉരുമ്പൂകം, -പൂകം, ഊരുബുക, -വുക, ഊരുവു, ഉരുബുക

    1. നാ.
    2. ആവണക്ക്
  5. ഉരുവ്

    1. നാ.
    2. ഉരു, കപ്പൽ
  6. ഉരുവ്

    1. -
    2. ഉരു.
  7. ഉർവി

    1. നാ.
    2. ഭൂമി
    3. നദി (പ്ര.ലു.)
    4. ഊർവി, ഊരുവിൻറെ മധ്യത്തായുള്ള ഒരു സിരാമർമം
  8. ഉറവ, ഉറവ്

    1. നാ.
    2. ഊറ്റ്
  9. ഉറവി

    1. നാ.
    2. ഊറ്റ്
    3. ഉറുമ്പ്
    4. ഉയിർ
  10. ഉറവ്

    1. ആല.
    2. ഉദ്പത്തി, ഉദ്ഭവസ്ഥാനം
    1. നാ.
    2. ഊറ്റ്, ഭൂമിയുടെ അന്തർഭാഗത്തുനിന്നു പൊന്തിയൊഴുകുന്ന വെള്ളം, ഉറവ
    3. സ്നേഹം, ബന്ധുത്വം
    4. ഉണർച്ച, ഉണർവ്, ഉറച്ചിൽ
    5. വിശ്വാസം, നിശ്ചയം, ഉറപ്പ്
    6. ഊറ്റം, ശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക