1. ഉട1

    Share screenshot
    1. ഉള്ള
    2. സംബന്ധികാ പ്രത്യയം, സ്വന്തമായ, സംബന്ധിച്ച. ഉദാ: ഉലകുടപെരുമാൾ
  2. ഉട2

    Share screenshot
    1. ഉടുമുണ്ട്, വസ്ത്രം
    2. ഉടുക്കൽ, വസ്ത്രധാരണ രീതി
    3. അലങ്കരണം
    4. വേഷം
    5. മുണ്ട് ഉടുക്കുന്ന ഇടം, അരക്കെട്ട്. ഉദാ: ഉടവാൾ, ഉടമണി, ഉടഞാൺ
  3. ഉട3

    Share screenshot
    1. (കാളയുടെ) വൃഷണം ഉടയെടുക്കുക - വരിയെടുക്കുക, ഉടയ്ക്കുക. (കാളയുടെ) വൃഷണം ഉടയ്ക്കുകയോ എടുത്തുകളയുകയോ ചെയ്യുക
  4. ഉട4

    Share screenshot
    1. ധനം, സ്വത്ത്, താരത. ഉടമ
  5. ഉടാ

    Share screenshot
    1. ഉടുക്കാത്ത ഉദാ: ഉടാപ്പുടവ പൂച്ചിക്കിര (പഴ.) = ശരിയായ നിലയിൽ വിനിയോഗിക്കാത്ത മുതൽ നഷ്ടമാകും
  6. ഉടു

    Share screenshot
    1. "ഉടുക്കുക" എന്നതിൻറെ ധാതുരൂപം.
  7. ഉടെ, ഉടയ

    Share screenshot
    1. ഉടയ, ഉള്ള
    1. സംബന്ധികാവിഭക്തിപ്രത്യയം ഉദാ: "അവളുടെ, അവരുടെ, നിങ്ങളുടെ"
  8. ഉഡു

    Share screenshot
    1. ജലം
    2. പക്ഷി
    3. നക്ഷത്രം
  9. ഉറ്റ

    Share screenshot
    1. ഏറ്റവും അടുത്ത, അത്യന്തം പ്രീയപ്പെട്ട, ബന്ധപ്പെട്ട, സ്വന്തമായ
    2. ശക്തിയുള്ള, ദാർഢ്യമുള്ള
  10. ഉറ്റ്

    Share screenshot
    1. അടുപ്പത്തോടെ, വാത്സല്യത്തോടുകൂടി, ദയവായി
    2. ചേർന്ന്, കൂടി, നിറഞ്ഞ്, തികഞ്ഞ്
    3. ശ്രദ്ധാപൂർവം, മനസ്സുവച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക