1. ഉള1

    Share screenshot
    1. "ഉളയുക" എന്നതിൻറെ ധാതുരൂപം.
  2. ഉള2

    Share screenshot
    1. ഉള്ള
  3. ഉള3

    Share screenshot
    1. ഉണ്ട് "ഉൾ" എന്ന ധാതുവിൻറെ നപുംസകബഹുവചനരൂപം, വർത്തമാനകാലം. ആധുനികഘട്ടത്തോടുകൂടി ഈ രൂപം ലുപ്തപ്രചാരമായി
  4. ഉള4

    Share screenshot
    1. രോമം
    2. ചെളി
    3. കുഞ്ചിരോമം
    4. ഒരു കാട്ടു മരം, മലമുകളിലെ പുൽമേടുകളിൽ വളരുന്നത്. (ഗിരിവർഗഭാഷ)
  5. ഉളി1

    Share screenshot
    1. "ഉളിയുക" എന്നതിൻറെ ധാതുരൂപം.
  6. ഉളി2

    Share screenshot
    1. മൂർച്ചയുള്ള വായ്ത്തലയോടുകൂടിയ ഒരു ഉപകരണം, മരപ്പണിക്കും മറ്റുമുള്ള ഒരു ആയുധം. (പ്ര.) ചാട്ടുളി, ഉളിയമ്പ്, ഉളിചാണ്ടുക, ഉളിചാട്ടുക = ഉളി ലക്ഷ്യത്തിലേക്ക് എറിയുക
  7. ഉളു1

    Share screenshot
    1. "ഉളുക്കുക" എന്നതിൻറെ ധാതുരൂപം.
  8. ഉളു2

    Share screenshot
    1. മരത്തിലുള്ള പുഴു, തടി തുരക്കുന്ന കീടം
  9. ഉളെ

    Share screenshot
    1. ഉള്ളേ, ഉള്ളിൽ
  10. ഉള്ള

    Share screenshot
    1. ഉള്ളിടത്ത്, ഉള്ളപ്പോൾ, ഉള്ളപോലെ, ഉള്ളവണ്ണം. (പ്ര.) ഉള്ളകാലം, ഉള്ളകാലവും, ഉള്ളകാലമെല്ലാം = എക്കാലവും, എന്നും, ജീവിച്ചിരിക്കുന്ന കാലം മുഴുവനും. ഉള്ള പക്ഷം = ഉണ്ട് എങ്കിൽ
    1. ഉണ്ടായിരിക്കുന്ന, ഭവിക്കുന്ന, വർത്തിക്കുന്ന, ജീവിക്കുന്ന, സ്വായത്തമായിരിക്കുന്ന, അത് ഉള്ള, അതിനോട് ഉള്ള, അതിനാൽ ഉള്ള, അതിൽ ഉള്ള എന്നപോലെ വിഭക്തി രൂപങ്ങളിൽ ചേരും. ഉദാ: ധനം ഉള്ള, അവളോട് ഉള്ള, അവന് ഉള്ള, അതിനാൽ ഉള്ള, രാജ്യത്ത് ഉള്ള, കേരളത്തിൽ ഉള്ള ജനങ്ങൾ, മനസ്സിൽ ഉള്ള ചിന്ത. ആധാരികാഭാസങ്ങളോടും മറ്റു വിഭക്തികളോടും അവ്യയങ്ങളും ചേരുന്നതിന് ഉദാ: ഇരുട്ടത്തുള്ള, മുമ്പുള്ള, വടക്കുള്ള. വിനയച്ചങ്ങളോടു ചേരുന്നതിന് ഉദാ: കണ്ടിട്ടുള്ള, പോകാൻ ഉള്ള, പോയാൽ ഉള്ള
    2. ശരിയായ, നേരായ, യഥാർഥമായ, സത്യമായ, വാസ്തവത്തിൽ ഉണ്ടായിരിക്കുന്ന. ഇതിനോട് പ്രത്യയങ്ങൾ ചേർത്ത് ആഖ്യാത നാമങ്ങൾ ഉണ്ടാക്കാം. ഉള്ളത്, ഉള്ളവ, ഉള്ളവൻ, ഉള്ളവൾ, ഉള്ളവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക