1. അള്ളൂരി, ഉ-

    Share screenshot
    1. "ഉള്ളിൽ നിന്ന് ഉരിഞ്ഞെടുക്കുന്നത്". കമുകിൻ പാളയുടെ ഉൾവശത്തെ വെളുത്ത തൊലി
  2. ഉ1

    Share screenshot
    1. അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരം. ഹ്രസ്വ സ്വരം, ഓഷ്ഠ്യം.
  3. ഉ2

    Share screenshot
    1. ശിവൻ
    2. ചന്ദ്രൻ
    3. ബ്രഹ്മാവ്
    4. തപസ്സ്
    5. ഉദ്ദേശികാവിഭക്തി പ്രത്യയം. ഈ ഉകാരം സംവൃതമാണ്. ഉദാ: അവന്, രാമന്. ഇത്, "ക്ക്" എന്നതിൻറെ രൂപ പരിണാമമത്ര. അവൻ+ക്ക് > അവനുക്ക് > അവന്
  4. ഊ1

    Share screenshot
    1. അക്ഷരമാലയിലെ ആറാമത്തെ അക്ഷരം. ഓഷ്ഠ്യസ്വരം. "ഉ"കാരത്തിൻറെ ദീർഘം.
  5. ഊ2

    Share screenshot
    1. നിയോഗാർഥത്തിൽ ക്രിയാധാതുവിനോടു ചേരുന്ന ഒരു പ്രത്യയം, ഹ്രസ്വമായും നിൽക്കും
    2. സാർവകാലികാർഥത്തിൽ ചേർക്കുന്ന ഒരു പ്രത്യയം
    3. അവധാരകയോഗത്തിൽ അവധാരകാർഥത്തിൽ
    1. ഭാവിപ്രത്യയമായ "ഉം" അവധാരകനിപാതയോഗത്തിലും മറ്റും കൈക്കൊള്ളുന്ന രൂപം. ഉദാ: കൊണ്ടേപോകൂ, കിട്ടിയേ അടങ്ങൂ
  6. ഊ3

    Share screenshot
    1. മാംസം
    2. ഊവ്, സുഖക്കേട് (ശിശുഭാഷ)
  7. ഊ4

    Share screenshot
    1. ശിവൻ
    2. ചന്ദ്രൻ
    3. രക്ഷിതാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക