1. ഇഞ്ചിനീയർ, എ-

    Share screenshot
    1. യന്ത്രനിർമ്മാതാവ്, യന്ത്രപ്രവർത്തകൻ, യാന്ത്രികൻ
  2. ഇഞ്ചിൻ, എ-

    Share screenshot
    1. യന്ത്രം
  3. ഇയയ്ക്കുക, ഇശ-, എ-

    Share screenshot
    1. എയക്കുക, ചേർക്കുക, കൂട്ടിച്ചേർത്തു കെട്ടുകയോ ഉറപ്പിക്കുകയോചെയ്യുക. ഉദാ: (നീളംപോരാത്ത) ഉത്തരം ഇയയ്ക്കുക, കയറ് ഇയയ്ക്കുക
  4. ഇരണം2 ഏ-

    Share screenshot
    1. കടം
    2. ഭാഗ്യം. ഉദാ: ഇരണംകെട്ടവൻ = ഭാഗ്യംകെട്ടവൻ, ഒന്നിനും കൊള്ളാത്തവൻ
  5. ഇറയ്ക്കുക, എ-

    Share screenshot
    1. വെള്ളംകോരിക്കളഞ്ഞു വറ്റിക്കുക, തേകിപ്പിക്കുക (പ്ര.) കുളം ഇറയ്ക്കുക
  6. ഇലക്ട്രിസിറ്റി, എ-

    Share screenshot
    1. വിദ്യുച്ഛക്തി
  7. ഇലഞ്ഞി, എ-, ഇരഞ്ഞി

    Share screenshot
    1. പൂക്കൾക്കു നല്ല മണമുള്ള ഒരിനം വന്മരം, ബകുളം
  8. ഇലന്ത2, ഒ-, എ-, ലന്ത

    Share screenshot
    1. ഡച്ചുകാരുടെ രാജ്യമായ ഹോളണ്ട്
  9. ഉമ്പോറ്റി, എ-, അ-

    Share screenshot
    1. ദൈവം
    2. ഓമന (ശിശുഭാഷ)
  10. എ1

    Share screenshot
  11. "അ"കാരത്തിനു ചിലേടത്തുവരുന്ന ഉച്ചാരണഭേദം, പദമധ്യത്തിലെ "അ" കാരത്തിനു ചിലപ്പോൾ "എ"കാരച്ഛായയിൽ ഉച്ചാരണം വരും. ഉദാ: അലക് - അലെക്, വിളക്ക് - വിളെക്ക്, മകൾ - മകെൾ ഇത്യാദി
  12. സംസ്കൃതത്തിൽ നിന്നും മറ്റും കടംകൊണ്ട പദങ്ങളിൽ മൃദുക്കളോടും മധ്യമങ്ങളോടും (ഗ, ജ, ഡ, ദ, ബ, യ, ര, ല, വ) ചേർന്നു പിന്നിൽ നിൽക്കുന്ന "അ" കാരത്തിനു "എ" കാരച്ഛായയിൽ ഉച്ചാരണം. 1-ം, 2-ം ഉച്ചാരണഭേദങ്ങൾ വരമൊഴിയിൽ അംഗീകരിച്ചിട്ടില്ല. അലക്, വിളക്ക്, മകൾ, ഗജം, യതി എന്ന് "അ" കാരയുക്തമായിത്തന്നെ എഴുതുന്നു
  13. മധ്യമലയാളത്തിൽ ചുരുക്കം ചില പദങ്ങളിൽ "അ" കാരത്തിൻറെ സ്ഥാനത്ത് "എ" ചേർന്നു രൂപവും കാണാം. (ഉദാ: പണ്ണുക, പെണ്ണുക, പറക, പറെക)
  14. വേറൊരു പദത്തിൻറെ പിമ്പിൽ സന്ധിചേർന്നു നിൽക്കുമ്പോൾ "അല്ലോ" എന്നതിലെ "അ" യ്ക്ക് "എ" കാരച്ഛായയിൽ ഉച്ചാരണം. കണ്ടു + അല്ലോ = കണ്ടുവല്ലോ (കണ്ടെല്ലോ) അവൻ + അല്ലോ = അവനെല്ലോ
  15. ചില തനി മലയാള പദങ്ങളുടെ ആദിയിലും, ആദിയിലെ വ്യഞ്ജനത്തോടു ചേർന്നു പിന്നിലും നിൽക്കുന്ന "ഇ" കാരത്തിൻറെ സ്ഥാനത്ത് "എ" കാരവും വരും. അത്തരം പദങ്ങൾക്ക് "ഇ" കാരവും "എ" കാരവും ചേർന്ന രണ്ടു രൂപങ്ങൾ ഉണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക