-
ഓടം
- നാ.
-
വഞ്ചി, വള്ളം, തോണി
-
എണ്ണയും മറ്റും വയ്ക്കാനുള്ള ചെറിയ ഓട്ടുപാത്രം
-
മുണ്ടുനെയ്യാൽ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുന്ന ഉപകരണം, ഷട്ടിൽ, (പൊള്ളയായ മുള-ഓട-കൊണ്ട് ഉണ്ടാക്കുന്നതുകൊണ്ട് ആയിരിക്കാം ഈ പേര്)
-
ഒട്ടം1
- നാ.
-
വിവാഹം
-
രണ്ടുപലകകൾ തമ്മിൽ ചേർക്കുന്നതിനു കൂട്ടിത്തറയ്ക്കുന്ന മരക്കഷണം, ചട്ടക്കൂട്
-
സന്ധി, എളി
-
അറപ്പുവാളിൻറെ കൈപ്പിടി
-
കന്നുകാലികൾക്കു വായിൽ മരുന്നൊഴിച്ചുകൊടുക്കുന്നതിനുള്ള മുളങ്കുഴൽ
-
ഭാഗം, വശം, വരി
-
പന്തയം
-
പോരാട്ടം
-
തോട്
-
ഒട്ടം2
- നാ.
-
തവണ, പ്രാവശ്യം
-
ഒട്ടും
- അവ്യ.
-
അൽപമ്പോലും, കുറച്ച് (നിഷേധാഖ്യാതത്തോടുചേർത്ത് പ്രയോഗം)
-
ഓട്ടം
- നാ.
-
ഓടുക എന്നുള്ള പ്രവൃത്തി, വേഗത്തിലുള്ള നീക്കം. (പ്ര.) പടയോട്ടം = പടയേറ്റം