-
കക്ക
- ചിപ്പിവർഗത്തിൽപ്പെട്ട ഒരു ജലജന്തു
-
കക്ക്1
- വിക്ക്
- ഛർദി
- കോഴി താറാവ് മുതലായവയുടെ കനപ്പ്, കൊക്കൽ
-
കക്ക്2
- കക്കുവള്ളി
- കക്കയുടെ ആകൃതിയിലുള്ളതും കട്ടിയുള്ള മാംസം പൊതിഞ്ഞിട്ടുള്ളതുമായ പക്ഷികളുടെ പക്വാശയം
- കുട്ടികളുടെ ഒരു കളി
-
കക്ക്3
- പിഞ്ച്, ഇളയത്
-
കാക്ക1
- ഒരിനം വള്ളിച്ചെടി
- കുടിയിടകളിലെവിടെയും കാനാവുന്ന സാമാന്യം വലിപ്പമുള്ള ഒരു കറുത്ത പക്ഷി. (പ്ര.) കാക്കമലർന്നു പറക്കുക = സംഭവിക്കാത്തത് സംഭവിക്കുക. കാക്കക്കുളി, കാക്കമുങ്ങൽ = പേരിനുമാത്രമുള്ള കുളി. കാക്കക്കൂട്ടിൽ കല്ലെറിയുക = കൂടുതൽ ശബ്ദകോലാഹലത്തിനിടയാക്കുക. "കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്" (പഴ.)
- കറുത്തവസ്തു
- കറുപ്പൻ
- കോങ്കണ്ണൻ
-
കാക്ക2
- അമ്മയുടെ സഹോദരൻ
- ഒരിനം സ്രാവ്
- ജ്യേഷ്ഠൻ (മുസ്ലിങ്ങളുടെ ഇടയിൽ)
- മുസ്ലിങ്ങളിൽ മുതിർന്നവരെ പൊതുവെ ബഹുമാനമായി വിളിക്കുന്ന പേര്