1. കണ്ണി1

    1. നാ.
    2. മാലയിലെയോ ചങ്ങലയിലെയോ ഏറ്റവും ചെറിയ ഘടകം, ചങ്ങലവളയം
    3. വലയിലെ ഒരു കള്ളി, നൂൽക്കെട്ടുകൾക്കിടയിലുള്ള പഴുത്
    4. ഉപ്പു വിളയിക്കുന്ന ഓരുപാടത്തിൻറെ ഒരു ചെറിയ ഖണ്ഡം (കളം)
    5. കൈവിരലുകളിലെ സന്ധികൾ, സന്ധിവരകൾ
    6. വെറ്റിലക്കൊടിയുടെയും മറ്റും ചെറുശാഖ, ചിനപ്പ്, ഉദാ: ഇത്തിൾക്കണ്ണി, മുളകുകൊടിക്കണ്ണി
    7. പയറിൻറെ പൂങ്കുല
    8. ചെറിയത്, കുരുന്ന് (മാങ്ങായെന്നതുപോലെ) താരത. കന്ന്, ഉദാ: കണ്ണീമാങ്ങാ
    9. കുരുക്ക്, താരത. കെണി
    10. ആറ്റുതിട്ട, പുഴയുടെ തീരം, ഉദാ: ആറ്റിൻറെ കണ്ണിയിൽ നിൽക്കുന്ന വൃക്ഷം
    11. ഒരിനം നീണ്ട മത്സ്യം
    12. അടുപ്പിൻറെ കോണ്
    13. ഭൂമിയിൽനിന്ന് ഊറ്റു പുറത്തേക്കു വരുന്ന ഭാഗം, ഉദാ: ഉറവക്കണ്ണി
    14. അടുക്ക്, കെട്ട് (പുകയിലയുടെ എന്നപോലെ)
    15. കണ്ണീർ, താരത. തണ്ണി
  2. കണ്ണി2

    1. നാ.
    2. കണ്ണുകളുള്ളവൾ (സമാസത്തിൽ)
    3. വയറ് എന്നതിനോടുചേർന്ന് ഗർഭിണി എന്നർഥം, വയറ്റുകണ്ണി
    4. ചക്കര വാർക്കുന്നതിനു ഓലകൊണ്ട് ഉണ്ടാകുന്ന അച്ച്, ഓലക്കണ്ണി
  3. കാച്ചാങ്കണ്ണ്, -കണ്ണി

    1. നാ.
    2. കാലിൻറെ കണ്ണയിലുണ്ടാകുന്ന ഒരു വ്രണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക