-
ഉന്തളിക്കുക, കുന്ത-
- ഊഞ്ഞാലിൽ ഇരുന്നു പാദത്തിൻറെ തള്ളവിരൽ നിലത്തൂന്നി പുറകോട്ട് ആയംകൊടുത്തു കുതിച്ചുപൊങ്ങുക, ആടുക
-
കനത്ത
- കനമുള്ള, ഭാരമുള്ള, കട്ടിയുള്ള
- ശക്തിയുള്ള, ഊക്കുള്ള
- സാരമുള്ള, ഗൗരവമുള്ള
- മഹത്ത്വമുള്ള, വൈശിഷ്ട്യമുള്ള
- വർധിച്ച, പെരുകിയ, വലുതായ
-
കന്ത്
- കൃസരി
-
കന്തു
- മനസ്സ്, ഹൃദയം
- കാമൻ
- ധാന്യപ്പുര
-
കന്ഥ
- നഗരം
- കീറിത്തുന്നിയ പഴന്തുണി
- ഭിത്തി
- കാലിലെ നഖം
- ഇലക്കള്ളി, താരത. കന്ഥാരി
-
കന്ദി
- ചേന
-
കന്ദു
- ഇരുമ്പു ചട്ടി
- വാറ്റുന്നതിനുള്ള പാത്രം
- ഒരു സുഗന്ധദ്രവ്യം, കുന്തുരുക്കം
- അരളി, കണവീരം
-
കന്ധി1
- കഴുത്ത് (ശിരസ്സിനെ വഹിക്കുന്നത്)
- സമുദ്രം (ജലത്തെ വഹിക്കുന്നത്)
-
കന്ധി2
- ഒരു ഭാഷ, കൂയി, ഖൊന്ദ്. താരത. കന്ധ്
-
കാനത്ത്
- കല്യാണം, കല്യാണനിശ്ചയാടിയന്തിരം (മുസ്ലിങ്ങളുടെ)