1. കരു2

    1. നാ.
    2. കരുമരം
    3. കരിമരുത്
    4. മുസ്തംബി, കരുങ്കാലി
    5. ഇരുമ്പിറക്കിമരം, തൊലിപ്പുറം കറുപ്പും തൊലിയുടെ ഉൾഭാഗം ചെമപ്പും, തടിബലമുള്ളത്
  2. കരു4

    1. നാ.
    2. ഒരുതരം ചെണ്ട
    3. ഒരു ആയുധം
    4. (പാത്രങ്ങളും മറ്റും വാർക്കുന്നതിന്) മണ്ണുകൊണ്ടും മറ്റും ഉണ്ടാക്കുന്ന മാതൃക, രൂപം, മൂശ, (പ്ര.) കരുക്കൊള്ളുക = രൂപം കൊള്ളുക
    5. ഉപകരണം, പണിക്കോപ്പ്, സാമഗ്രി
    6. ചൂത്, പകിട, ചത്രംഗം മുതലായ കളികൾക്ക് ഉപയോഗിക്കുന്ന ഉപകരണം. ചതുരംഗക്കരു, പകിടക്കരു, ചൂതുകരു ഇത്യാദി
    7. സാരമായത്, കാര്യമായത്, വിലയേറിയത്, മിടുക്ക്
    8. മാന്ത്രികന്മാർ ദുർമന്ത്രവാദത്തിന്നു കുട്ടികളുടെയും മറ്റും മൃതദേഹം ഉപയോഗിച്ചു തയാറാക്കുന്ന മരുന്ന്
    9. മന്ത്രവാദികൾ ആരാധിക്കുന്ന ഒരു മൂർത്തി
  3. കരു1

    1. വി.
    2. കറുത്ത, ഉദാ: കരുനൊച്ചി, കരുമരുത്
    3. കഠിനമായ
  4. കരിവാളിക്കുക, കരു-

    1. ക്രി.
    2. വെയിലുകൊണ്ടോ മറ്റോ ശരീരം കറുക്കുക, കാളിമപരക്കുക, വിളറുക, നിറം മങ്ങുക
    3. വികാരംകൊണ്ട് മുഖംവാടുക, ശോഭകെടുക
    1. നാ.
    2. കരിവാളിപ്പ്
  5. കരിവള്ളി2, കരു-

    1. നാ.
    2. ഏറ്റവും ചൂടുകൂടുതലുള്ള സമയം. മേറ്റം 27 മുതൽ പതിമ്മൂന്നരദിവസം
  6. കാരു1

    1. വി.
    2. ഭയങ്കരമായ, ദാരുണമായ
  7. കരു3, കരു(വ്)

    1. നാ.
    2. ഗർഭത്തിലെ പ്രജ, ബീജം, ഉദാ: കരുവഴിവ്
    3. സന്താനം, കുട്ടി
    4. മുട്ടയ്ക്കകത്തെ മഞ്ഞയായ ഭാഗം (വെള്ളയും), ഉദാ: വെള്ളക്കരു, മഞ്ഞക്കരു
    5. ഊറ്റ്, ഉറവ, നീരോട്ടം
  8. കാരു2

    1. നാ.
    2. നെയ്ത്തുകാരൻ
    3. തച്ചൻ
  9. കരിവേപ്പ്, കരിയാപ്പു, കരു-, കറി

    1. നാ.
    2. വേപ്പിൻറെ ഒരു വകഭേദം
  10. കരിവേലം2, കരു-, കരിവലം

    1. നാ.
    2. ഭണ്ഡാരം, നിധി, കരിവേലത്തുപിള്ള = ഭണ്ഡാരം കണക്കെഴുത്തുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക